Webdunia - Bharat's app for daily news and videos

Install App

മുഖ്യമന്ത്രിയുടെ ആകാശയാത്ര: സര്‍ക്കാരിന്റെ മുഖം രക്ഷിക്കാന്‍ സിപിഎം; യാത്രയുടെ പണം പാര്‍ട്ടി നല്‍കുമെന്ന് കടകംപള്ളി സുരേന്ദ്രന്‍

മുഖ്യമന്ത്രിയുടെ വിവാദ പറക്കലിന്‍റെ എട്ട് ലക്ഷം സിപിഎം നൽകും

Webdunia
ബുധന്‍, 10 ജനുവരി 2018 (15:45 IST)
ഓഖി ദുരിതാശ്വാസ ഫണ്ടിൽ നിന്നും മുഖ്യമന്ത്രിയുടെ ഹെലികോപ്റ്റർ യാത്രയ്ക്ക് തുക അനുവദിച്ച സംഭവത്തിൽ സിപിഎം ഇടപെടുന്നു. ഹെലികോപ്റ്റര്‍ യാത്രയ്ക്ക് ചെലവായ എട്ടുലക്ഷം രൂപ തിരിച്ചു നല്‍കാനുള്ള ശേഷി സിപിഎമ്മിനുണ്ടെന്നും ഇക്കാര്യം പാര്‍ട്ടി നോക്കിക്കൊള്ളുമെന്നും സഹകരണമന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. 
 
ഇക്കാര്യം സംബന്ധിച്ച തീരുമാനം നേതൃത്വം എടുത്തു കഴിഞ്ഞു. വ്യാഴാഴ്ച ചേരുന്ന സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം പ്രസ്തുത വിഷയം ചർച്ച ചെയ്ത് പണം നൽകാൻ തീരുമാനമെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. സി​​​പി​​​എം തൃ​​​ശൂ​​​ർ ജി​​​ല്ലാ സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽനി​​​ന്നു മ​​​ന്ത്രി​​​സ​​​ഭാ യോ​​​ഗ​​​ത്തി​​​ൽ പ​​​ങ്കെടുക്കുന്നതിനും തി​​​രി​​​കെ മ​​​ട​​​ങ്ങാ​​​നും മു​​​ഖ്യ​​​മ​​​ന്ത്രി​ ന​​ട​​ത്തി​​യ ഹെ​​​ലി​​​കോ​​​പ്റ്റ​​​ർ യാ​​​ത്ര​​​യ്ക്കു​​​ള്ള തു​​​ക അ​​​നു​​​വ​​​ദി​​​ച്ചത് സം​​​സ്ഥാ​​​ന ദു​​​ര​​​ന്ത​​​നി​​​വാ​​​ര​​​ണ ഫ​​​ണ്ടി​​​ൽ നിന്നാണെന്ന വാർത്ത കഴിഞ്ഞദിവസമാണ് പുറത്തുവന്നത്. 
 
വാര്‍ത്ത പുറത്തുവന്നതോടെ രൂക്ഷ വിമർശനമാണ് മുഖ്യമന്ത്രിക്കും സർക്കാരിനും നേരിടേണ്ടി വന്നത്. സംഭവത്തിൽ പ്രതിപക്ഷം കടുത്ത എതിർപ്പും രേഖപ്പെടുത്തിയിരുന്നു. ഇതിനിടെ ഹെലികോപ്റ്റർ യാത്ര വിവാദമായതോടെ ഉ​​​ത്ത​​​ര​​​വു റ​​​ദ്ദാ​​​ക്കാ​​​ൻ മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ ഓ​​​ഫീ​​സ് നി​​​ർ​​​ദേ​​​ശം ന​​​ൽകുകയും ചെയ്തിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

ചന്ദ്രബാബു നായിഡു ജന്മനാ കള്ളനാണെന്ന് ജഗന്‍ മോഹന്‍ റെഡി; പ്രധാനമന്ത്രിക്ക് കത്തയച്ചു

"മോനെ ഹനുമാനെ"... മലയാളി റാപ്പറെ കെട്ടിപിടിച്ച് മോദി: വീഡിയോ വൈറൽ

സംസ്ഥാനത്ത് സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളില്‍ വര്‍ധനവ്; ക്രൈം റിക്കാര്‍ഡ്‌സ് ബ്യൂറോയുടെ കണക്കുകള്‍ പുറത്ത്

ഇതെന്താ രാമായണമോ? മുഖ്യമന്ത്രി കസേര കേജ്‌രിവാളിന് ഒഴിച്ചിട്ട് മറ്റൊരു കസേരയിൽ ഇരുന്ന് ആതിഷി, ഡൽഹിയിൽ നാടകീയ സംഭവങ്ങൾ

സംസ്ഥാനത്ത് ഇന്ന് മഴ കനക്കും; ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

അടുത്ത ലേഖനം
Show comments