Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഞങ്ങൾ 60,000 കള്ളവോട്ട് ചേർത്തപ്പോൾ നിങ്ങളൊക്കെ എന്ത് നോക്കിയിരിക്കുകയായിരുന്നു?, തൃശൂർ വിവാദത്തിൽ പ്രതികരണവുമായി കെ സുരേന്ദ്രൻ

വോട്ടര്‍ പട്ടിക ക്രമക്കേട് ആരോപണത്തില്‍ തൃശൂര്‍ എം പി സുരേഷ് ഗോപിയെ പിന്തുണച്ച് മുന്‍ സംസ്ഥാന അധ്യക്ഷനായ കെ സുരേന്ദ്രന്‍.

Thrissur Election, Voters List Scam, Loksabha election, K surendran, SUresh Gopi,തൃശൂർ തിരെഞ്ഞെടുപ്പ്, വോട്ടർ പട്ടിക, ലോകസഭാ തിരെഞ്ഞെടുപ്പ്,കെ സുരേന്ദ്രൻ, സുരേഷ് ഗോപി

അഭിറാം മനോഹർ

, ബുധന്‍, 13 ഓഗസ്റ്റ് 2025 (13:03 IST)
K Surendran- Suresh Gopi
വോട്ടര്‍ പട്ടിക ക്രമക്കേട് ആരോപണത്തില്‍ തൃശൂര്‍ എം പി സുരേഷ് ഗോപിയെ പിന്തുണച്ച് മുന്‍ സംസ്ഥാന അധ്യക്ഷനായ കെ സുരേന്ദ്രന്‍. സുരേഷ് ഗോപി തൃശൂരില്‍ മത്സരിക്കുമ്പോള്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി താനായിരുന്നെന്നും അന്ന് എന്താണ് നടന്നതെന്ന് തനിക്കറിയാമെന്നും സുരേന്ദ്രന്‍ തൃശൂരില്‍ പറഞ്ഞു.  കേരളത്തിലെ ഒരു മന്ത്രി പറഞ്ഞത് 60,000 വോട്ട് കള്ളവോട്ട് ചേര്‍ത്തിട്ടുണ്ടെന്നാണ്. കേരളത്തില്‍ ഒരു എംഎല്‍എ പോലുമില്ലാത്ത പാര്‍ട്ടി ഇവിടെ അനധികൃതമായി 60,000 വോട്ട് ചേര്‍ക്കുമ്പോള്‍ എല്‍ഡിഎഫും യുഡിഎഫും എന്തുചെയ്യുകയായിരുന്നുവെന്നും കെ സുരേന്ദ്രന്‍ ചോദിക്കുന്നു.
 
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ തേക്കിന്‍കാട് വന്ന സമയത്ത് തൃശൂരില്‍ സുരേഷ് ഗോപി മത്സരിക്കുമെന്ന് ബിജെപി നിശ്ചയിച്ചതാണ്. അതിന്റെ അടിസ്ഥാനത്തില്‍ സുരേഷ് ഗോപിയും കുടുംബവും വീട് വാടകയെടുത്ത് തൃശൂരില്‍ ക്യാമ്പ് ചെയ്തതാണ്. സുരേഷ് ഗോപി തൃശൂരില്‍ തലകുത്തി മറിഞ്ഞാലും ജയിക്കില്ലെന്നാണ് അന്ന് എല്‍ഡീഎഫും യുഡിഎഫും പറഞ്ഞത്. 70,000 വോട്ടിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്.
 
  കേരളത്തിലെ ഒരു മന്ത്രി പറഞ്ഞത് 60,000 വോട്ട് കള്ളവോട്ട് ചേര്‍ത്തിട്ടുണ്ടെന്നാണ്. കേരളത്തില്‍ ഒരു എംഎല്‍എ പോലുമില്ലാത്ത പാര്‍ട്ടി ഇവിടെ അനധികൃതമായി 60,000 വോട്ട് ചേര്‍ക്കുമ്പോള്‍ എല്‍ഡിഎഫും യുഡിഎഫും എന്തുചെയ്യുകയായിരുന്നു. അത് കണ്ടെത്താന്‍ അവര്‍ക്ക് സാധിച്ചില്ലെങ്കില്‍ കെട്ടിത്തൂങ്ങി ചാകുന്നതാണ് നല്ലതെന്നും സുരേഷ് ഗോപി പരിഹസിച്ചു. ലോകസഭയിലേക്കും നിയമസഭയിലേക്കുമുള്ള വോട്ടര്‍ പട്ടിക പരിഷ്‌കരിക്കാന്‍ വര്‍ഷം 3 തവണ തിരെഞ്ഞെടുപ്പ് കമ്മീഷന്‍ സമയം അനുവദിച്ചിട്ടുണ്ട്. 6 മാസത്തില്‍ കൂടുതല്‍ സ്ഥിരതാമസമുള്ള സ്ഥലത്ത് ഏതൊരു പൗരനും വോട്ട് ചേര്‍ക്കാവുന്നതാണ്. പ്രവര്‍ത്തനത്തിന്റെ ഭാഗമായി ഇവിടെ താമസമാക്കിയ ഏതാനും വിരലില്‍ എണ്ണാവുന്ന വോട്ടുകള്‍ വെച്ചാണ് എല്‍ഡിഎഫും യുഡിഎഫും ആരോപണം ഉന്നയിക്കുന്നത്. കന്യാസ്ത്രീകളുടെയും വൈദികരുടെയും വിഷയത്തില്‍ സുരേഷ് ഗോപി പ്രതികരിക്കേണ്ടതില്ലെന്നും അത് ചെയ്യേണ്ടത് പാര്‍ട്ടി സംസ്ഥാന അധ്യക്ഷനാണെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കോട്ടയത്ത് അറ്റകുറ്റപ്പണി: ട്രെയിൻ സർവീസുകൾക്ക് നിയന്ത്രണം