Webdunia - Bharat's app for daily news and videos

Install App

''ഞാൻ റെഡി'' - കെ പി സി സി പ്രസിഡന്റ് ആകാൻ സമ്മതമെന്ന് സുധാകരൻ, തിരുവഞ്ചൂർ കൂടെയുണ്ട്

ആവേശമുയർത്താൻ കഴിയണം, ഞാൻ റെഡി: സുധാകരന്റെ മനസ്സിലിരുപ്പെന്ത്?

Webdunia
ഞായര്‍, 12 മാര്‍ച്ച് 2017 (11:24 IST)
വി എം സുധീരൻ കെ പി സി സി പ്രസിഡന്റ് സ്ഥാനം രാജിവെച്ചതോടെ കോൺഗ്രസിൽ ചർച്ചകൾ പുരോഗമിക്കുകയാണ്. ഇപ്പോഴിതാ, പാർട്ടി അനുവദിച്ചാൽ താൻ പ്രസിഡന്റ് ആകാമെന്ന് സമ്മതമറിയിച്ച് കോൺഗ്രസ് നേതാവ് കെ സുധാകരൻ രംഗത്ത്. 
 
ചെറുപ്പക്കാരില്‍ ആവേശമുണര്‍ത്താന്‍ കഴിയുന്ന നേതൃത്വം വരണം. പാര്‍ട്ടി നിശ്ചയിച്ചാല്‍ കെപിസിസിയെ നയിക്കാന്‍ താനൊരുക്കമാണെന്നും അദ്ദേഹം പറഞ്ഞു. താത്കാലിക പ്രസിഡന്റായാല്‍പോലും സമവായത്തിലൂടെയാണ് നിശ്ചയിക്കേണ്ടതെന്നും സുധാകരന്‍ വ്യക്തമാക്കി. ഈ അഭിപ്രായങ്ങളെ കോണ്‍ഗ്രസ് നേതാവും മുന്‍മന്ത്രിയുമായ തിരുവഞ്ചൂര്‍ രാധാകൃഷ്ണനും പിന്തുണക്കുന്നതായി അറിയിച്ചിട്ടുണ്ട്. 
 
രണ്ടുദിവസത്തിനുളളില്‍ പുതിയ കെപിസിസി പ്രസിഡന്റ് ഉണ്ടാകും. നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളും വെല്ലുവിളികളും മനസിലാക്കി പ്രവര്‍ത്തിക്കാന്‍ കഴിയുന്നയാളാകണം പുതിയ പ്രസിഡന്റ് ആകേണ്ടതെന്നും സുധാകരന്‍ പറഞ്ഞു. കെപിസിസി നേതൃത്വത്തിലേക്ക് പുതിയ ആള്‍ വരണമെന്നാണ് തന്റെ വ്യക്തിപരമായ അഭിപ്രായമെന്ന് കെ. മുരളീധരന്‍ രാവിലെ പറഞ്ഞിരുന്നു. ഒരിക്കല്‍ കെപിസിസി പ്രസിഡന്റ് ആയിരുന്നത് കൊണ്ട് ഇനി ആ സ്ഥാനത്തേക്ക് താനില്ലെന്നും അദ്ദേഹം പറഞ്ഞു.

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇനി ശരണംവിളിയുടെ നാളുകൾ, മണ്ഡലകാലത്തിനായി ശബരിമല നട തുറന്നു

റിലയൻസ്- ഡിസ്നി ലയനം പൂർത്തിയായി, ഇനി നിത അംബാനിയുടെ നേതൃത്വത്തിൽ പുതിയ സംയുക്ത കമ്പനി

പരീക്ഷണം വിജയം, എന്താണ് ഉത്തരക്കൊറിയയുടെ പുതിയ ചാവേർ ഡ്രോണുകൾ

ഇറ്റലിയില്‍ നടക്കുന്ന ജി7 സമ്മേളനത്തില്‍ പങ്കെടുക്കുന്ന ഇന്ത്യന്‍ സംഘത്തെ നയിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി

ബിജെപി ഇപ്പോള്‍ തന്നെ മൂന്നാം സ്ഥാനത്ത്, പാലക്കാട് എല്‍ഡിഎഫിന് ജയിക്കാന്‍ നല്ല സാധ്യതയുണ്ട്: എം.വി.ഗോവിന്ദന്‍

അടുത്ത ലേഖനം
Show comments