Webdunia - Bharat's app for daily news and videos

Install App

ഒരു മുഖ്യമന്ത്രി ബിരിയാണി പാത്രത്തിൽ സ്വർണം കടത്തിയെന്ന് കേൾക്കുന്നത് ആദ്യം: കെ സുധാകരൻ

Webdunia
ചൊവ്വ, 7 ജൂണ്‍ 2022 (19:52 IST)
സ്വർണക്കടത്ത് കേസിൽ സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലിന് പിന്നാലെ മുഖ്യമന്ത്രിയെ കടന്നാക്രമിച്ച് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. ഒരു മുഖ്യമന്ത്രിയും ഇതുവരെ സ്വർണക്കള്ളക്കടത്തിൽ പ്രതിയായിട്ടില്ലെന്നും ഒരു മുഖ്യമന്ത്രി ബിരിയാണി പാത്രത്തിൽ സ്വർണം കടത്തിയെന്ന് കേൾക്കുന്നത് ആദ്യമാണെന്നും സുധാകരൻ പറഞ്ഞു.
 
മുഖ്യമന്ത്രി ആ സ്ഥാനത്ത് തുടരുന്നത് കസേരയ്ക്കും ജനാധിപത്യ സംവിധാനത്തിനും അപമാനമാണ്. കോടതിയുടെ മേൽനോട്ടത്തിൽ വിഷയത്തിൽ അന്വേഷണം നടത്തണമെന്നും സുധാകരൻ ആവശ്യപ്പെട്ടു. സ്വപ്നയുടെ വെളിപ്പെടുത്തൽ വരെ മുഖ്യമന്ത്രിക്കും അദ്ദേഹത്തിൻറെ കുടുംബത്തിനും അഴിമതിയിൽ പങ്കുണ്ടാകുമെന്ന് കേരളത്തിൽ ആരും വിശ്വസിച്ചിരുന്നില്ല. എന്നാൽ സ്വപ്നയുടെ വെളിപ്പെടുത്തൽ കേരളത്തിലേത് മാത്രമല്ല ഇന്ത്യയുടെ ജ്നാഥ്‌പത്യ സംവിധാനത്തെ തന്നെ ഭയപ്പെടുത്തുന്നു.ആത്മാഭിമാനം ഉണ്ടെങ്കിൽ സ്വപ്‌ന സുരേഷിന്റെ ആരോപണം അതിജീവിക്കും വരെ പൊതുരംഗത്ത് നിന്ന് മാറിനില്‍ക്കാനുള്ള സാമാന്യ ജനാധിപത്യവിവേകം മുഖ്യമന്ത്രി കാണിക്കണമെന്നും സുധാകരൻ പറഞ്ഞു.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

തെരുവ് നായ്ക്കളില്‍ മൈക്രോചിപ്പുകള്‍ ഘടിപ്പിക്കാന്‍ ബെംഗളൂരു മുനിസിപ്പല്‍ കോര്‍പ്പറേഷന്‍

വടിയെടുത്ത് സിപിഎമ്മും, ഒടുവിൽ പി വി അൻവറിനെ തള്ളി പരസ്യപ്രസ്താവന

ഇസ്രായേലി വ്യോമതാവളം ഇറാക്കില്‍ നിന്ന് ആക്രമിച്ച് ഹിസ്ബുള്ള

മഴ മുന്നറിയിപ്പ്: തിങ്കളാഴ്ച ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

ബാലികയെ കൊലപ്പെടുത്തിയ കേസിൽ അമ്മയുടെ കാമുകന്റെ വധശിക്ഷ ഹൈക്കോടതി ജീവപര്യന്തമായി കുറച്ചു

അടുത്ത ലേഖനം
Show comments