Webdunia - Bharat's app for daily news and videos

Install App

കെ ഫോണിന് ഇന്ന് തുടക്കം; സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുടുംബങ്ങള്‍ക്ക് ഇന്റര്‍നെറ്റ് സൗജന്യം

സിആര്‍ രവിചന്ദ്രന്‍
തിങ്കള്‍, 5 ജൂണ്‍ 2023 (10:52 IST)
എല്ലാവര്‍ക്കും ഇന്റര്‍നെറ്റ് എന്ന സംസ്ഥാന സര്‍ക്കാരിന്റെ പ്രഖ്യാപിത ലക്ഷ്യത്തിനു വഴിയൊരുക്കുന്ന സ്വപ്നപദ്ധതിയായ കെ. ഫോണ്‍ ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ജനങ്ങള്‍ക്കായി സമര്‍പ്പിക്കുന്നു. കെ ഫോണ്‍ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ ജൂണ്‍ അഞ്ചിന് വൈകിട്ട് നാലുമണിക്കു നിയമസഭയിലെ ശങ്കരനാരായണന്‍ തമ്പി മെമ്പേഴ്‌സ് ലോഞ്ചില്‍ നിര്‍വഹിക്കും. സംസ്ഥാനത്തെ 140 നിയോജക മണ്ഡലത്തിലും കെ ഫോണ്‍ ഉദ്ഘാടനച്ചടങ്ങുകള്‍ നടക്കുന്നുണ്ട്.
 
സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുടുംബങ്ങള്‍ക്ക് സൗജന്യമായും മറ്റുള്ളവര്‍ക്ക് മിതമായ നിരക്കിലും ഇന്റര്‍നെറ്റ് സേവനം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് കെ-ഫോണ്‍ പദ്ധതി നടപ്പാക്കുന്നത്. കോട്ടയം ജില്ലയില്‍ 1900 സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ 1176 സ്ഥാപനങ്ങളില്‍ കെ ഫോണ്‍ വഴി ഇന്റര്‍നെറ്റ് സൗകര്യം എത്തിച്ചു കഴിഞ്ഞു. മറ്റിടങ്ങളില്‍ കണക്ഷന്‍ പൂര്‍ത്തീകരണം അന്തിമഘട്ടത്തിലാണ്. ആദ്യഘട്ടത്തില്‍ കണക്ഷന്‍ നല്‍കാനായി ജില്ലയില്‍ നിയോജകമണ്ഡലടിസ്ഥാനത്തില്‍ 943 ബി.പി.എല്‍. വീടുകളാണ് തെരഞ്ഞെടുത്തിട്ടുള്ളത്. ഇതില്‍ 183 വീട്ടില്‍ ഇതുവരെ കണക്ഷന്‍ നല്‍കി. ബാക്കിയുള്ളവര്‍ക്ക് ജൂണ്‍ 30നകം കെ ഫോണ്‍ കണക്ഷന്‍ ലഭിക്കും.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ശുചിമുറി മാലിന്യം കൊണ്ടുവന്ന വാഹനം തടഞ്ഞു: അധികൃതർ 25000 രൂപ പിഴയിട്ടു

ന്യുനമര്‍ദ്ദം ചക്രവാത ചുഴിയായി ദുര്‍ബലമായി; വരും മണിക്കൂറുകളില്‍ ഈ ജില്ലകളില്‍ മഴയ്ക്ക് സാധ്യത

വിവാഹക്ഷണക്കത്തിന്റെ രൂപത്തില്‍ പുതിയ തട്ടിപ്പ്, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

'ആര്‍ബിഐയില്‍ നിന്നാണ്, നിങ്ങളുടെ ക്രെഡിറ്റ് കാര്‍ഡുകള്‍ ബ്ലോക്കായിട്ടുണ്ട്'; ഈ നമ്പറുകളില്‍ നിന്ന് കോള്‍ വന്നാല്‍ ശ്രദ്ധിക്കുക

നൽകിയ സ്നേഹത്തിന് പകരം നൽകാൻ വയനാട് അവസരം തരുമെന്ന് കരുതുന്നു: പ്രിയങ്ക ഗാന്ധി

അടുത്ത ലേഖനം
Show comments