Webdunia - Bharat's app for daily news and videos

Install App

'ഏത്തമിട്ട് ക്ഷമ പറഞ്ഞ് അമ്മയിലേക്ക് വന്നാൽ മതി': നടിമാരോട് കെപിഎസി ലളിത

'ഏത്തമിട്ട് ക്ഷമ പറഞ്ഞ് അമ്മയിലേക്ക് വന്നാൽ മതി': നടിമാരോട് കെപിഎസി ലളിത

Webdunia
തിങ്കള്‍, 15 ഒക്‌ടോബര്‍ 2018 (14:49 IST)
സംഘടനയിൽ നിന്ന് പുറത്ത് പോയവരെ തിരിച്ചെടുക്കണമെങ്കിൽ ഏത്തമിട്ട് ക്ഷമ പറഞ്ഞതിന് ശേഷം മതിയെന്ന് കെ പി എ സി ലളിത. മലയാള സിനിമയിൽ ഇപ്പോഴുള്ള പ്രശ്‌നങ്ങൾ അനാവശ്യമാണെന്ന് കെ പി എ സി ലളിത പറഞ്ഞു. നടിമാരെന്ന് വിളിക്കുന്നതിൽ എന്ത് തെറ്റാണുള്ളതെന്നും കൊച്ചിയില്‍ വാർത്താ സമ്മേളനത്തിൽ കെ പി എ സി ലളിത പറഞ്ഞു. 
 
'250 അംഗങ്ങൾ ഉള്ള അമ്മയിൽ ഒരൾ മാത്രമായിരിക്കില്ല വില്ലനെന്നും പരിഹാസ്യ രൂപേന കെ പി എ സി ലളിത പറഞ്ഞു. അമ്മയിലെ വില്ലനെ 'നമുക്ക് കണ്ടറിയാം' എന്ന് പാർവതി പറഞ്ഞതിനെക്കുറിച്ച് മാധ്യമപ്രവർത്തകൻ ചോദിച്ച ചോദ്യത്തിനായിരുന്നു കെ പി എ സി ലളിതയുടെ ഉത്തരം. 
 
'സംഘടനയിൽ പറയേണ്ടത് അവിടെ പറയണം, മറ്റ് സ്ഥലങ്ങളിൽ പോയി സംഘടനയെ അപഹാസ്യരാക്കരുതെന്നും കെപിഎസി ലളിത പറഞ്ഞു. ഈ പ്രശ്‌നങ്ങൾ ഒന്നുംതന്നെ അമ്മയുടെ കെട്ടുറപ്പിനെ ബാധിക്കില്ല. സംഘടനയ്ക്കുള്ളിൽ നിന്ന് പ്രസിഡന്റിനെ ചീത്ത വിളിക്കുന്നത് ശരിയല്ല. പരസ്യമായ അധിക്ഷേപം ഗുരുതരമായ സംഘടനാ വിരുദ്ധ പ്രവർത്തനമാണ്' - കെപിഎസി ലളിത പറഞ്ഞു.
 
എന്തെങ്കിലും ഒരു പ്രശ്‌നം കിട്ടിയാൽ കൈകൊട്ടി ചിരിക്കാൻ നോക്കിയിരിക്കുന്നവരാണ് എല്ലാവരും. ഈ പ്രശ്‌നങ്ങൾ എല്ലാവരും കൂടിയിരുന്ന് സംസാരിച്ചാൽ തീരാവുന്നതേ ഉണ്ടായിരുന്നുള്ളൂ. മറ്റ് ഭാഷകളിലെ സിനിമാ വ്യവസായ സംഘടനകളെ സംബന്ധിച്ച് വളരെ നല്ല രീതിയില്‍ നടന്നു പോവുന്ന ഒന്നാണ് അമ്മയെന്നും ലളിത പറഞ്ഞു. സംഘടനയിൽ നടക്കുന്ന കാര്യമൊന്നും പുറത്തു പറയാൻ പാടില്ല. നമ്മടെ അമ്മയോട് വന്ന് ക്ഷമ പറഞ്ഞാൽ എല്ലാവർക്കും തിരിച്ച് അകത്ത് കയറാവുന്നതേയുള്ളൂവെന്നും കെപിഎസി ലളിത പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

സ്വകാര്യ പ്രാക്ടീസ്: ആര്യനാട് സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടറെ സസ്‌പെന്‍ഡ് ചെയ്തു

ചന്ദ്രബാബു നായിഡു ജന്മനാ കള്ളനാണെന്ന് ജഗന്‍ മോഹന്‍ റെഡി; പ്രധാനമന്ത്രിക്ക് കത്തയച്ചു

"മോനെ ഹനുമാനെ"... മലയാളി റാപ്പറെ കെട്ടിപിടിച്ച് മോദി: വീഡിയോ വൈറൽ

സംസ്ഥാനത്ത് സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളില്‍ വര്‍ധനവ്; ക്രൈം റിക്കാര്‍ഡ്‌സ് ബ്യൂറോയുടെ കണക്കുകള്‍ പുറത്ത്

ഇതെന്താ രാമായണമോ? മുഖ്യമന്ത്രി കസേര കേജ്‌രിവാളിന് ഒഴിച്ചിട്ട് മറ്റൊരു കസേരയിൽ ഇരുന്ന് ആതിഷി, ഡൽഹിയിൽ നാടകീയ സംഭവങ്ങൾ

അടുത്ത ലേഖനം
Show comments