സ്ത്രീയെന്ന പരിഗണന പോലും നൽകാതെ വളഞ്ഞിട്ട് ആക്രമിച്ചു: മന്ത്രി ശൈലജ
സ്ത്രീയെന്ന പരിഗണന പോലും നൽകാതെ വളഞ്ഞിട്ട് ആക്രമിച്ചു: മന്ത്രി ശൈലജ
സ്ത്രീയെന്ന പരിഗണന പോലും നൽകാതെയാണ് ബാലാവകാശ കമ്മിഷൻ നിയമനവുമായി ബന്ധപ്പെട്ട വിഷയത്തിൽ പ്രതിപക്ഷം തന്നോട് പെരുമാറിയതെന്ന് മന്ത്രി കെകെ ശൈലജ. ചെയ്യാത്ത കുറ്റത്തിന് എന്നെ കുരിശിലേറ്റുകയായിരുന്നു. പുറത്തുവന്ന ആരോപണങ്ങൾ അടിസ്ഥാനമരഹിതമാണെന്നും ശൈലജ പറഞ്ഞു.
പ്രതിപക്ഷം ക്രൂരമായ രീതിയില്‍ വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നു. തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ ശിക്ഷ ഏറ്റുവാങ്ങാൻ ഒരു മടിയില്ല. വ്യക്തിഹത്യ ചെയ്യുന്നതിനാണ് ശ്രമം നടന്നതെന്നും ശൈലജ പറഞ്ഞു.
അതേസമയം, ശൈലജയ്‌ക്കെതിരെ നടത്തിയ പരാമര്‍ശങ്ങള്‍ ഹൈക്കോടതി നീക്കി. മന്ത്രിയുടെ അഭാവത്തില്‍ നടത്തിയ പരാമര്‍ശങ്ങള്‍ അനിവാര്യമായിരുന്നില്ലെന്ന് വ്യക്തമാക്കിയതിനെ തുടര്‍ന്നാണ് ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ഡിവിഷന്‍ ബെഞ്ച് പരാമര്‍ശങ്ങള്‍ നീക്കിയത്.
കേസില്‍ മന്ത്രി കക്ഷിയായിരുന്നില്ല. മന്ത്രിയുടെ വാദങ്ങള്‍ കേട്ടിരുന്നില്ല. കേസിന്റെ വിധിക്ക് ഈ പരാമര്‍ശത്തിന്റെ ആവശ്യമില്ലെന്നും ഡിവിഷന്‍ ബെഞ്ച് പറഞ്ഞു.