കൊച്ചി: കേരളം കോണ്‍ഗ്രസ് (എം) ജോസഫ് വിഭാഗം എന്ന പേര് ഇനി പി.ജെ.ജോസഫിന് ഉപയോഗിക്കാനാവില്ലെന്ന് ഹൈക്കോടതിയുടെ തിരുത്തുണ്ടായി. പി.ജെ.ജോസഫ് നഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജി പ്രകാരം കേരളം കോണ്‍ഗ്രസ് (എം) ജോസഫ് വിഭാഗം എന്ന പേരില്‍ ചെണ്ട പൊതു ചിഹ്നമായി അനുവദിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇത് കോടതി അനുവദിച്ചിരുന്നു. കേരളം കോണ്‍ഗ്രസ് (എം) ന്റെ പൊതു ചിഹ്നമായിരുന്ന രണ്ടില ദിവസങ്ങള്‍ക്ക് മുമ്പ് ജോസ് കെ.മാണി വിഭാഗത്തിന്റെ ചിഹ്നമായി കോടതി തീര്‍പ്പു കല്പിച്ചിരുന്നു.
എന്നാല്‍ തൊട്ടു പിറകെ ഇതേ ബെഞ്ചില്‍ തന്നെ ഈ ഉത്തരവിനെ ചോദ്യം ചെയ്ത ജോസ് കെ.മാണി വിഭാഗം സമര്‍പ്പിച്ചു മറ്റൊരു ഹര്‍ജി. കേരള കോണ്‍ഗ്രസ് (എം) എന്ന പേര് തങ്ങള്‍ക്കാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അനുവദിച്ചു തന്നത് എന്നും ജോസ് കെ.മാണി വിഭാഗം വാദിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് ഹര്‍ജിയില്‍ വ്യക്തത വരുത്തിക്കൊണ്ട് ജോസ് കെ.മാണി വിഭാഗത്തിന്റെ വാദം കോടതി അംഗീകരിച്ചു.
ഇതോടെ കേരള കോണ്‍ഗ്രസ് (എം) ജോസഫ് വിഭാഗം എന്ന പേര് ഉപയോഗിക്കാന്‍ ജോസഫ് വിഭാഗത്തിന് കഴിയില്ല. എന്നാല്‍ ചെണ്ട പൊതു ചിഹ്നമായി ജോസഫ് വിഭാഗത്തിന് ഉപയോഗിക്കാന്‍ കഴിയും. എന്തായാലും ജോസഫ് വിഭാഗത്തിന് ഇതൊരു തിരിച്ചടിയായാണ് കണക്കാക്കുന്നത്.