Webdunia - Bharat's app for daily news and videos

Install App

ജിഷ്ണു ഇല്ലാതായിട്ട് മൂന്ന് മാസം, കുറ്റപത്രം നൽകിയിട്ടില്ല; പൊലീസിന്റെ നാടകം തുടരുന്നു?

ജിഷ്ണുവിന് എന്ന് കിട്ടും നീതി?

Webdunia
ബുധന്‍, 5 ഏപ്രില്‍ 2017 (08:35 IST)
പാമ്പാടി നെഹ്റു കോളജിലെ എൻജിനീയറിങ് വിദ്യാർഥിയായിരുന്ന ജിഷ്ണു പ്രാണോയിയുടെ  മരണത്തിലെ ദുരൂഹത നീക്കാൻ ഇതുവരെ പൊലീസിനായിട്ടില്ല. ജിഷ്ണുവിന്റെ മരണുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ പൊലീസിന്റെ നാടകം ഇപ്പോഴും തുടരുകയാണ്.
 
വ്യാഴാഴ്ച ജിഷ്ണുവിന്റെ മരണത്തിന് മൂന്ന് മാസം തികയുമ്പോഴും ഇതുവരെ പൊലീസ് കുറ്റപത്രം സമർപ്പിക്കുകയോ കൊലക്കുറ്റം ചുമത്താനുള്ള നടപടികളിലേക്ക് കടക്കുകയോ ചെയ്തിട്ടില്ലെന്നത് അവിശ്വസനീയമായ കാര്യമാണ്. കൊലപാതകക്കുറ്റം ചുമത്താനുള്ള സാധ്യത തിരയുകയാണെന്ന പല്ലവി ആവർത്തിക്കുകയാണ് പൊലീസ് ഇപ്പോഴും. 
 
പൊലീസ് പ്രതികളെ രക്ഷിക്കാൻ ശ്രമിക്കുന്നുവെന്ന് തുടക്കം മുതൽ ആരോപണങ്ങൾ ഉയർന്നിരുന്നു. ദിവസങ്ങൾ കഴിയും തോറും ആ ആക്ഷേപത്തിന്റെ ആക്കം കൂടിയിട്ടേ ഉള്ളു. പോസ്റ്റ്മോർട്ടം റിപ്പോർട്ട് അട്ടിമറിച്ചു, മർദനമേറ്റ പാടുകൾ പരാമർശിക്കാതെ റിപ്പോർട്ടും ഇൻക്വസ്റ്റും തയാറാക്കി തുടങ്ങി ഗുരുതര ആക്ഷേപങ്ങൾ പൊലീസിനെതിരെ ഉ‍യർന്നിരുന്നു.  
 
പൊലീസിന്റെ നിലപാടിൽ പ്രതിഷേധിച്ച് ബന്ധുക്കൾ ബുധനാഴ്ച ഡി ജി പി ഓഫിസിനു മുന്നില്‍ സമരം തുടങ്ങും. ഇന്നലെ വൈകീട്ട്  ജിഷ്ണു പ്രണോയിയുടെ മാതാവ് മഹിജയും പിതാവ് അശോകനും നാട്ടുകാരും അടങ്ങുന്ന പതിനഞ്ചംഗ സംഘം തിരുവനന്തപുരത്തേക്ക് യാത്രതിരിച്ചു. മൂന്നു ദിവസം തുടര്‍ച്ചയായി 15 പേര്‍ സമരരംഗത്തുണ്ടാകും. ജിഷ്ണുവിന്റെ സഹപാഠികളും സമരത്തില്‍ പങ്കെടുക്കും. 

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ശബരിമല: കോട്ടയത്തേക്ക് ഹുബ്ബള്ളിയിൽ നിന്ന് പ്രതിവാര സ്പെഷ്യൽ ട്രെയിൻ

ജോലി തട്ടിപ്പ് കേസിൽ സ്വാമി തപസ്യാനന്ദ എന്ന രാധാകൃഷ്ണൻ അറസ്റ്റിൽ

മഴ മുന്നറിയിപ്പില്‍ മാറ്റം; സംസ്ഥാനത്തെ 11ജില്ലകളിലും യെല്ലോ അലര്‍ട്ട്

വാട്സാപ്പിൽ വരുന്ന അപരിചിത നമ്പറിൽ നിന്നുള്ള വിവാഹക്കത്ത് തുറന്നോ?, പണികിട്ടുമെന്ന് പോലീസ്

ശബരിമല തീര്‍ത്ഥാടകര്‍ സ്ഥിരമായി കഴിക്കുന്ന മരുന്നുകള്‍ നിര്‍ത്തരുത്, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

അടുത്ത ലേഖനം
Show comments