Webdunia - Bharat's app for daily news and videos

Install App

'ഹിന്ദു ധർമ്മത്തേയോ സമൂഹത്തേയോ പ്രതികൂലമായി ബാധിക്കുന്ന ഒന്നും തന്നെ ആ വിധിയിൽ ഇല്ല, സ്‌ത്രീകൾ എത്തുന്നത് ശബരിമലയുടെ മഹത്വം വളർത്തും': സുപ്രീംകോടതി വിധി സ്വാഗതം ചെയ്‌ത് ബിജെപി മുഖപത്രത്തിൽ ലേഖനം

'ഹിന്ദു ധർമ്മത്തേയോ സമൂഹത്തേയോ പ്രതികൂലമായി ബാധിക്കുന്ന ഒന്നും തന്നെ ആ വിധിയിൽ ഇല്ല, സ്‌ത്രീകൾ എത്തുന്നത് ശബരിമലയുടെ മഹത്വം വളർത്തും': സുപ്രീംകോടതി വിധി സ്വാഗതം ചെയ്‌ത് ബിജെപി മുഖപത്രത്തിൽ ലേഖനം

Webdunia
വ്യാഴം, 4 ഒക്‌ടോബര്‍ 2018 (10:40 IST)
ശബരിമല സ്‌ത്രീ വിഷയവുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയെ അനുകൂലിച്ചും സ്വാഗതം ചെയ്‌തും ബിജെപി മുഖപത്രത്തിലെ ലേഖനം. സ്‌ത്രീ തീർത്ഥാടകർ വലിയ സംഖ്യയിൽ എത്തിച്ചേരുന്നത് ക്ഷേത്ര സംങ്കേതത്തിന്റെ മഹത്വവും പ്രശസ്‌തിയും വർദ്ധിപ്പിക്കുമെന്ന് ജന്മഭൂമി എഡിറ്റോറിയല്‍ പേജിൽ ഭാരതീയ വിചാരകേന്ദ്രം ഡെപ്യൂട്ടി ഡയറക്ടര്‍ ആർ‍.സഞ്ജയന്‍ എഴുതിയ ലേഖനത്തില്‍ പറയുന്നു.
 
'സു‌പ്രീംകോടതി ഉത്തരവ് ശബരിമല ക്ഷേത്രവുമായി ബന്ധപ്പെട്ട അടിസ്ഥാനപരമായ സങ്കൽപ്പങ്ങളെയോ ആചാരാനുഷ്‌ഠാനങ്ങളെയോ ഒരു തരത്തിലും ബാധിക്കുന്നില്ല. ഹിന്ദു ധർമ്മത്തേയോ സമൂഹത്തേയോ പ്രതികൂലമായി ബാധിക്കുന്ന ഒന്നും തന്നെ ആ വിധി തീർപ്പിലില്ല' എന്നും ലേഖനത്തിൽ പറയുന്നു.
 
'ശബരിമല സന്ദർശിക്കണോ വേണ്ടയോ അഥവാ, സന്ദർശിക്കുന്നുണ്ടെങ്കിൽ എപ്പോൾ സന്ദർശിക്കണം എന്നീ കാര്യങ്ങൾ തീരുമാനിക്കാനുള്ള അവകാശം ഭക്തരായ സ്‌ത്രീകൾക്ക് തന്നെ വിട്ടുകൊടുക്കുക' എന്നും ലേഖകൻ പറയുന്നു. മുന്‍നിലപാട് മാറ്റി വിധിക്കെതിരെ നിയമമാര്‍ഗങ്ങള്‍ തേടണമെന്ന് ആര്‍എസ്എസ് പ്രസ്താവനയിറക്കിയതിന് പിന്നാലെയാണ് 'ശബരിമലയില്‍ അനാവശ്യ വിവാദങ്ങള്‍ക്ക്‌ പ്രസക്തിയില്ല' എന്ന തലക്കെട്ടോടെ ബിജെപി മുഖപത്രത്തില്‍ ഇത്തരത്തിലൊരു ലേഖനം വന്നിരിക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ശുചിമുറി മാലിന്യം കൊണ്ടുവന്ന വാഹനം തടഞ്ഞു: അധികൃതർ 25000 രൂപ പിഴയിട്ടു

ന്യുനമര്‍ദ്ദം ചക്രവാത ചുഴിയായി ദുര്‍ബലമായി; വരും മണിക്കൂറുകളില്‍ ഈ ജില്ലകളില്‍ മഴയ്ക്ക് സാധ്യത

വിവാഹക്ഷണക്കത്തിന്റെ രൂപത്തില്‍ പുതിയ തട്ടിപ്പ്, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

'ആര്‍ബിഐയില്‍ നിന്നാണ്, നിങ്ങളുടെ ക്രെഡിറ്റ് കാര്‍ഡുകള്‍ ബ്ലോക്കായിട്ടുണ്ട്'; ഈ നമ്പറുകളില്‍ നിന്ന് കോള്‍ വന്നാല്‍ ശ്രദ്ധിക്കുക

നൽകിയ സ്നേഹത്തിന് പകരം നൽകാൻ വയനാട് അവസരം തരുമെന്ന് കരുതുന്നു: പ്രിയങ്ക ഗാന്ധി

അടുത്ത ലേഖനം
Show comments