Irundakalam: യുഡിഎഫ് ക്യാംപിനെ പേടിപ്പിച്ച് 'ഇരുണ്ട കാലം'; ഉമ്മൻചാണ്ടി സർക്കാരിന്റെ അഴിമതികളും കെടുകാര്യസ്ഥതയും എണ്ണിപ്പറഞ്ഞ് വെബ്‌സൈറ്റ്
സമൂഹമാധ്യമങ്ങൾ അത്രത്തോളം സജീവമല്ലാതിരുന്ന 2011-16 കാലഘട്ടത്തിലെ യുഡിഎഫ് ഭരണത്തെ പുതുതലമുറയ്ക്കടക്കം പരിചയപ്പെടുത്തി കൊടുക്കുകയാണ് 'ഇരുണ്ട കാലം'
Publish Date: Thu, 19 Feb 2026 (12:15 IST)
Updated Date: Thu, 19 Feb 2026 (12:19 IST)
Irunda Kalam Website: സമൂഹമാധ്യമങ്ങളിൽ ചർച്ചയായി സിപിഎം സൈബർ വിങ് പുറത്തിറക്കിയ 'ഇരുണ്ട കാലം' വെബ്‌സൈറ്റ്. മുൻ യുഡിഎഫ് സർക്കാരിന്റെ അഴിമതികളും കെടുകാര്യസ്ഥതയും എണ്ണിപ്പറഞ്ഞുള്ള വെബ്‌സൈറ്റിനു വൻ സ്വീകാര്യതയാണ് ലഭിക്കുന്നത്.
സമൂഹമാധ്യമങ്ങൾ അത്രത്തോളം സജീവമല്ലാതിരുന്ന 2011-16 കാലഘട്ടത്തിലെ യുഡിഎഫ് ഭരണത്തെ പുതുതലമുറയ്ക്കടക്കം പരിചയപ്പെടുത്തി കൊടുക്കുകയാണ് 'ഇരുണ്ട കാലം' വെബ്‌സൈറ്റിലൂടെ സിപിഎം ഡിജിറ്റൽ വിഭാഗം ലക്ഷ്യമിടുന്നത്.
സോളാർ കേസ്, ബാർക്കോഴ, പ്ലസ് ടു കോഴ, പാലാരിവട്ടം പാലം അഴിമതി തുടങ്ങി കെ.എസ്.ആർ.ടി.സി കട്ടപ്പുറത്തായതും സ്‌കൂളുകളിലെ ദുരിതകാഴ്ചകളും സൈറ്റിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. പഴയ വാർത്തകൾ സഹിതമാണ് ഓരോ വിഷയങ്ങളും തയ്യാറാക്കിയിരിക്കുന്നത്.