Webdunia - Bharat's app for daily news and videos

Install App

കഴിഞ്ഞുപോയത് ചരിത്രത്തിലെ ഏറ്റവും വരണ്ട ഓഗസ്റ്റ്, സെപ്റ്റംബറിൽ മഴ ലഭിക്കുമെന്ന് പ്രതീക്ഷ

Webdunia
വ്യാഴം, 31 ഓഗസ്റ്റ് 2023 (16:32 IST)
ഇത്തവണ കഴിഞ്ഞുപോകുന്നത് 100 വര്‍ഷത്തിനിടെ ഏറ്റവും മഴ കുറവ് ലഭിച്ച ഓഗസ്റ്റ് മാസം. ചരിത്രത്തിലെ ഏറ്റവും വരണ്ട ഓഗസ്റ്റാണ് കടന്നുപോയതെന്ന് കാലാവസ്ഥാ നിരീക്ഷണ വിഭാഗം അറിയിച്ചു. സാധാരണ ലഭിക്കുന്നതില്‍ 30 മുതല്‍ 33 ശതമാനം കുറഞ്ഞ മഴയാണ് ഓഗസ്റ്റില്‍ രാജ്യത്താകമാനം ലഭിച്ചത്. സെപ്റ്റംബറില്‍ കൂടുതല്‍ മഴ ലഭിക്കുമെന്ന പ്രതീക്ഷയാണ് ഇപ്പോഴുള്ളത്. സെപ്റ്റംബര്‍ മൂന്നാം വാരം വരെയാണ് തെക്ക് പടിഞ്ഞാറന്‍ മണ്‍സൂണ്‍ സമയം. സെപ്റ്റംബറില്‍ പ്രതീക്ഷിക്കുന്ന മഴ ലഭിച്ചാല്‍ തന്നെ നിലവിലെ മഴയിലെ കുറവ് പരിഹരിക്കാന്‍ സാധിക്കില്ല.
 
2005ലായിരുന്നു സമീപകാലത്ത് ഏറ്റവും കുറവ് മഴ ലഭിച്ച ഓഗസ്റ്റ് മാസം കടന്നുപോയത്. അന്ന് 25 ശതമാനത്തിന്റെ കുറവാണ് മഴയില്‍ ഉണ്ടായത്. 2009ല്‍ 24.1 ശതമാനത്തിന്റെ മഴക്കുറവ് ഉണ്ടായിട്ടുണ്ട്. കേരളത്തില്‍ വലിയ രീതിയിലുള്ള മഴക്കുറവാണ് ഓഗസ്റ്റില്‍ ഉണ്ടായത്. അതിനാല്‍ തന്നെ സെപ്റ്റംബറില്‍ സാധാരണ ലഭിക്കുന്ന മഴ ലഭിച്ചില്ലെങ്കില്‍ സംസ്ഥാനം കനത്ത വരള്‍ച്ചയിലേക്ക് പോകും. എന്നാല്‍ ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ഇന്ത്യന്‍ ഓഷ്യന്‍ ഡൈപ്പോള്‍ സെപ്റ്റംബറില്‍ അനുകൂലമാകാന്‍ സാധ്യതയുണ്ടെന്നാണ് നിലവീല്‍ ലഭിക്കുന്ന വിവരം.അതിനാല്‍ തന്നെ ഇത് സെപ്റ്റംബറില്‍ പ്രതീക്ഷിത മഴ തരുമെന്ന പ്രതീക്ഷയിലാണ് കേരളം.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Post Covid: വ്യായാമം ചെയ്യുമ്പോൾ കിതപ്പ്, കോവിഡാനന്തര ശ്വാസകോശക്ഷതം കൂടുതലും ഇന്ത്യക്കാരിലെന്ന് പഠനം

റോബോട്ടിനെ ബഹിരാകാശത്തെത്തിക്കുന്ന ദൗത്യം ജൂലൈയിൽ, ബഹിരാകാശനിലയം പൂർത്തിയാക്കുക 2035ൽ

ബാബു ആന്റണി അങ്ങനെ ചെയ്തത് എന്തിനാണെന്ന് ഇപ്പോഴും അറിയില്ല, അന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ചു; നടി ചാര്‍മിളയുടെ ജീവിതം

സാരിയില്‍ അതിസുന്ദരിയായി ശ്വേത മേനോന്‍, ചിത്രങ്ങള്‍ കാണാം

തണ്ണിമത്തന്‍ പൊട്ടിത്തെറിക്കുന്നത് ഇക്കാരണത്താല്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

മൂന്ന് ഖാന്മാരെയും ഒരുമിച്ച് ഡാൻസ്, അംബാനി എത്ര രൂപ മുടക്കിയെന്ന് അറിയാമോ?

ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും പണിമുടക്കി, സക്കർബർഗിന് നഷ്ടം 23,127 കോടിയോളം

അടുത്ത സോണിയ ഗാന്ധിയാകാന്‍ പ്രിയങ്ക ! അമ്മയുടെ മണ്ഡലത്തില്‍ നിന്ന് മത്സരിക്കും, രാഹുല്‍ അമേഠിയില്‍ തന്നെ

പദ്മജ വേണുഗോപാല്‍ ബിജെപിയിലേക്കോ?

മസ്റ്ററിംഗ് ജോലികൾ ഇനിയും ബാക്കി, റേഷൻ കടകൾ 15,16,17 തീയതികളിൽ പ്രവർത്തിക്കില്ല

അടുത്ത ലേഖനം
Show comments