Select Your Language

Notifications

webdunia
webdunia
webdunia
webdunia

'പ്രധാനമന്ത്രി മോദി അയച്ച ആളും സുരേഷ് ഗോപിയും എന്നെ ബന്ധപ്പെട്ടു'; നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനെക്കുറിച്ച് ഐഎം വിജയന്‍

vijayan
vijayan
കൊച്ചി: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന അഭ്യൂഹങ്ങള്‍ക്ക് വിശദീകരണവുമായി ഇന്ത്യന്‍ ഫുട്‌ബോള്‍ ഇതിഹാസം ഐ.എം. വിജയന്‍. സജീവ രാഷ്ട്രീയത്തിലേക്കുള്ള തന്റെ പ്രവേശനത്തെക്കുറിച്ച് വിവിധ കോണുകളില്‍ നിന്ന് ചര്‍ച്ചകള്‍ ഉയര്‍ന്നു വന്ന സാഹചര്യത്തിലാണ് വിജയന്‍ തന്റെ നിലപാട് വ്യക്തമാക്കിയത്. രാജ്യസഭയിലേക്ക് നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടാല്‍ ആ സ്ഥാനം ഏറ്റെടുക്കുമെന്ന് വിജയന്‍ ആഗ്രഹം പ്രകടിപ്പിച്ചു. 
 
ഒരു തിരഞ്ഞെടുപ്പിലും മത്സരിക്കില്ലെന്നും ഒരു പാര്‍ട്ടിയെയും പ്രതിനിധീകരിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രത്യേക ദൂതന്‍ തന്നെ നേരിട്ട് വിളിച്ച് രാഷ്ട്രീയത്തില്‍ പ്രവേശിക്കാന്‍ ക്ഷണിച്ചതായി ഐ എം വിജയന്‍ വെളിപ്പെടുത്തി. നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപിയും ഈ വിഷയത്തെക്കുറിച്ച് തന്നോട് ഫോണില്‍ സംസാരിച്ചതായും അദ്ദേഹം പറഞ്ഞു.
 
'മൂന്ന് പ്രധാന മുന്നണികളുമായും എനിക്ക് അടുത്ത ബന്ധമുണ്ട്. അതിനാല്‍ ഒരു പ്രത്യേക പാര്‍ട്ടിയുടെ ഭാഗമാകാന്‍ എനിക്ക് പരിമിതികളുണ്ട്. പി ടി ഉഷയെപ്പോലെ ഒരു എംപിയാകാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഏത് പാര്‍ട്ടി സീറ്റും ഞാന്‍ സ്വീകരിക്കും. പക്ഷേ അത് സ്‌പോര്‍ട്‌സിന്റെ പേരിലായിരിക്കണം. ഞാന്‍ ഒരു പാര്‍ട്ടിക്കുവേണ്ടി മാത്രം നിലകൊള്ളില്ല. എനിക്ക് എല്ലാവരുടെയും സ്‌നേഹം വേണം.' ഐ എം വിജയന്‍ പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'യു-ടേണ്‍ അല്ല, സിപിഎം എപ്പോഴും ആചാരങ്ങളെ പിന്തുണച്ചിരുന്നു'; ശബരിമല സ്ത്രീ പ്രവേശനത്തിലെ നിലപാടിനെക്കുറിച്ച് മന്ത്രി വാസവന്‍