Webdunia - Bharat's app for daily news and videos

Install App

ഇത് ബാലൻസ് ചെയ്യാനുള്ള പൊളിറ്റിക്കൽ നാടകം, ഇബ്രാഹിം കുഞ്ഞിന്റെ അറസ്റ്റ് രാഷ്ട്രീയപ്രേരിതമെന്ന് കുഞ്ഞാലിക്കുട്ടി

Webdunia
ബുധന്‍, 18 നവം‌ബര്‍ 2020 (12:51 IST)
പാലാരിവട്ടം പാലം അഴിമതികേസിൽ മുൻമന്ത്രി വികെ ഇബ്രാഹിം കുഞ്ഞിനെ അറസ്റ്റ് ചെയ്‌തത് രാഷ്ട്രീയപ്രേരിതമാണെന്ന് മുസ്ലീം ലീഗ്. സ്വർണകടത്തും ഡോളർ കടത്തും അടക്കമുള്ള മറ്റ് കേസുകൾ നേരിടുന്ന സർക്കാർ പഞ്ചായത്ത് തെരഞ്ഞെടുപ്പ് അടുത്തതോടെ ബാലൻസ് ചെയ്യാൻ വേണ്ടി നടത്തിയ നാടകമാണ് അറസ്റ്റെന്നും ലീഗ് നേതാവ് കുഞ്ഞാലിക്കുട്ടി പറഞ്ഞു.
 
പാലാരിവട്ടം അഴിമതി കേസിൽ അന്വേഷണം കഴിഞ്ഞ് കുറേ നാളായതാണ്. വിളിച്ചുവരുത്തി ചോദ്യം ചെയ്‌ത ശേഷം അറസ്റ്റ് ആവശ്യമില്ലെന്ന് പറഞ്ഞ കേസാണ്. ഇപ്പോൾ നടന്ന അറസ്റ്റ് അനവസരത്തിലുള്ളതാണ്. കേന്ദ്രസർക്കാർ രാഷ്ട്രീയമായി ഏജൻസികളെ ഉപയോഗിച്ച് വകവരുത്തുന്നുവെന്ന് പറയുന്ന സിപിഎം, പ്രതിപക്ഷ നേതാക്കളെ കേസിൽ പെടുത്തുന്നത് നാണംകെട്ട നടപടിയാണ്. കേന്ദ്രത്തിനെതിരെ ആരോപണം ഉയർത്തുന്ന അതേ കൂട്ടരാണ് ഇവിടെ അതെല്ലാം ചെയ്യുന്നത്. ഇത് ലീഗ് തുറന്നുകാട്ടുമെന്നും ഇടതുപക്ഷത്തിന് രാഷ്ട്രീയമായി നഷ്ടമുണ്ടാക്കുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ശുചിമുറി മാലിന്യം കൊണ്ടുവന്ന വാഹനം തടഞ്ഞു: അധികൃതർ 25000 രൂപ പിഴയിട്ടു

ന്യുനമര്‍ദ്ദം ചക്രവാത ചുഴിയായി ദുര്‍ബലമായി; വരും മണിക്കൂറുകളില്‍ ഈ ജില്ലകളില്‍ മഴയ്ക്ക് സാധ്യത

വിവാഹക്ഷണക്കത്തിന്റെ രൂപത്തില്‍ പുതിയ തട്ടിപ്പ്, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

'ആര്‍ബിഐയില്‍ നിന്നാണ്, നിങ്ങളുടെ ക്രെഡിറ്റ് കാര്‍ഡുകള്‍ ബ്ലോക്കായിട്ടുണ്ട്'; ഈ നമ്പറുകളില്‍ നിന്ന് കോള്‍ വന്നാല്‍ ശ്രദ്ധിക്കുക

നൽകിയ സ്നേഹത്തിന് പകരം നൽകാൻ വയനാട് അവസരം തരുമെന്ന് കരുതുന്നു: പ്രിയങ്ക ഗാന്ധി

അടുത്ത ലേഖനം
Show comments