Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

അധിക ബസ് ചാർജ് ഈടാക്കാമെന്ന ഹൈക്കോടതി വിധിക്ക് സ്റ്റേ: സംസ്ഥാനത്ത് ബസ് ചാർജ് കൂടില്ല

അധിക ബസ് ചാർജ് ഈടാക്കാമെന്ന ഹൈക്കോടതി വിധിക്ക് സ്റ്റേ: സംസ്ഥാനത്ത് ബസ് ചാർജ് കൂടില്ല
കൊച്ചി , വെള്ളി, 12 ജൂണ്‍ 2020 (13:55 IST)
കൊച്ചി: സംസ്ഥാനത്ത് ബസുകൾക്ക് അധിക ചാർജ് ഈടാക്കാമെന്ന ഹൈക്കോടതി വിധിക്ക് സ്റ്റേ.അധിക ബസ് ചാര്‍ജ് ഈടാക്കാമെന്നുള്ള ഹൈക്കോടതി വിധി ഡിവിഷൻ ബെഞ്ചാണ് സ്റ്റേ ചെയ്‌തത്.ഇതോടെ സംസ്ഥാനത്ത് മിനിമം ചാർജ് എട്ട് രൂപ തന്നെയായിരിക്കും.
 
കൊവിഡ് പശ്ചാത്തലത്തിൽ പകുതി യാത്രക്കാരുമായി യാത്ര ഏർപ്പെടുത്തിയതോടെയാണ് സർക്കാർ മിനിമം ചാർജ് 12 രൂപയാക്കി വർധിപ്പിച്ചത്. എന്നാൽ മുഴുവൻ സീറ്റുകളിലേക്കും യാത്രക്കാരെ അനുവദിച്ചതോടെ ചാർജ് വർധനവ് സർക്കാർ പിൻവലിക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് സ്വകാര്യ ബസ് ഉടമകൾ നിരക്ക് വർധനവ് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്.
 
ഇതേ തുടർന്നുള്ള വിധിയിൽ മിനിമം ചാർജ് എട്ടിൽ നിന്നും 12 ആക്കി ഉയർത്താൻ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഈ വിധിയാണ് ഡിവിഷൻ ബെഞ്ച് സ്റ്റേ ചെയ്തിരിക്കുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ജോളി ജയിലില്‍ ഫോണ്‍ ചെയ്യുന്നുവെന്ന് പ്രചരിക്കുന്ന വാര്‍ത്തകളെ കുറിച്ച് വിശദീകരണവുമായി ജയില്‍ ഡിജിപി ഋഷിരാജ് സിംഗ്