Webdunia - Bharat's app for daily news and videos

Install App

കുഴികൾ അടയ്ക്കണമെങ്കിൽ പേര് കെ-റോഡ് എന്നാക്കണോ? സർക്കാരിനെ വിമർശിച്ച് ഹൈക്കോടതി

Webdunia
ചൊവ്വ, 19 ജൂലൈ 2022 (19:15 IST)
സംസ്ഥാനത്തെ റോഡുകളുടെ ശോചനാവസ്ഥയിൽ സംസ്ഥാനസർക്കാരിനെ രൂക്ഷമായ ഭാഷയിൽ വിമർശിച്ച് ഹൈക്കോടതി. റോഡുകളുടെ കുഴിയടയ്ക്കണമെങ്കിൽ കെ-റോഡ് എന്ന് പേരിടണമോയെന്നും ഹൈക്കോടതി ചോദിച്ചു. നല്ല റോഡ് എന്നത് ജനങ്ങളുടെ അവകാശമാണെന്നും കോടതി ചൂണ്ടികാട്ടി.
 
നിരത്തുകളിലെ അപകടങ്ങൾ ഓരോ ദിവസവും വർധിക്കുകയാണ്. റോഡുകൾ ആറ് മാസത്തിനകം താറുമാറായാൽ വിജിലൻസ് കേസെടുക്കണം. ഒരു വർഷത്തിനുള്ളിൽ ആഭ്യന്തര അന്വേഷണം പൂർത്തിയാക്കണം. എഞ്ചിനിയർമാർക്കെതിരെ നിയമനടപടി സ്വീകരിക്കുകയാണ് വേണ്ടതെന്നും കോടതി അഭിപ്രായപ്പെട്ടു. കേരളത്തിൽ എല്ലായിടത്തും മഴ പെയ്യുമ്പോൾ ചില റോഡുകൾ മാത്രം നശിക്കുന്നത് എങ്ങനെയാണെന്നും കോടതി ആരാഞ്ഞു. 
 
റോഡുകളുടെ മോശം അവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജികള്‍ പരിഗണിക്കുവെയാണ് കോടതിയുടെ നിരീക്ഷണം. കേസ് ഓഗസ്റ്റ് ഒന്നിന് വീണ്ടും പരിഗണിക്കും. റോഡുകളുടെ ശോചനീയാവസ്ഥയിൽ കോടതി മുൻപും വിമർശനമുന്നയിച്ചിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

തെരുവ് നായ്ക്കളില്‍ മൈക്രോചിപ്പുകള്‍ ഘടിപ്പിക്കാന്‍ ബെംഗളൂരു മുനിസിപ്പല്‍ കോര്‍പ്പറേഷന്‍

വടിയെടുത്ത് സിപിഎമ്മും, ഒടുവിൽ പി വി അൻവറിനെ തള്ളി പരസ്യപ്രസ്താവന

ഇസ്രായേലി വ്യോമതാവളം ഇറാക്കില്‍ നിന്ന് ആക്രമിച്ച് ഹിസ്ബുള്ള

മഴ മുന്നറിയിപ്പ്: തിങ്കളാഴ്ച ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

ബാലികയെ കൊലപ്പെടുത്തിയ കേസിൽ അമ്മയുടെ കാമുകന്റെ വധശിക്ഷ ഹൈക്കോടതി ജീവപര്യന്തമായി കുറച്ചു

അടുത്ത ലേഖനം
Show comments