നഴ്സുമാരുടെ മിനിമം വേതനത്തില്‍ അന്തിമ വിജ്ഞാപനമിറക്കുന്നതിന് ഹൈക്കോടതി സ്റ്റേ
നഴ്സുമാരുടെ മിനിമം വേതനത്തില്‍ അന്തിമ വിജ്ഞാപനമിറക്കുന്നതിന് ഹൈക്കോടതി സ്റ്റേ
സ്വകാര്യ ആശുപത്രി നഴ്സുമാരുടെ മിനിമം വേതനത്തില്‍ അന്തിമ വിജ്ഞാപനമിറക്കുന്നതിന് ഹൈക്കോടതിയുടെ താല്കാലിക സ്റ്റേ. മിനിമം വേതനത്തില്‍ സ്വകാര്യ ആശുപത്രി മാനേജുമെന്റുകൾ സമർപ്പിച്ച ഹർജിയിലാണ് കോടതി വിധി. ഹര്‍ജി അടുത്ത ആഴ്ച വീണ്ടും പരിഗണിക്കും.
അന്തിമ വിജ്ഞാപനം ഉടന്‍ പുറത്തിറക്കാന്‍ പാടില്ലെന്ന് വ്യക്തമാക്കിയ കോടതി അതേസമയം ഹിയറിംഗ് നടപടികൾ തുടരാമെന്നും മീഡിയേഷൻ ചര്‍ച്ചകള്‍ വേഗത്തിലാക്കാനും നിര്‍ദ്ദേശം നല്കി.
നഴ്സുമാരടക്കമുളള സ്വകാര്യ ആശുപത്രി ജീവനക്കാരുടെ ശമ്പള പരിഷ്കരണം സംബന്ധിച്ച അവസാന വിജ്ഞാപനം ഈ മാസം 31നു മുൻപ് പുറപ്പെടുവിക്കുന്നതിന് മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതലയോഗം തീരുമാനിച്ചിരുന്നു. ഇതിനെതിരെയാണ് മാനേജുമെന്റ് കോടതിയെ സമീപിച്ചത്.