Webdunia - Bharat's app for daily news and videos

Install App

ഒരു വർഷം 97 ഹർത്താലോ? അവിശ്വസനീയം: സർക്കാർ ഉടൻ നടപടിയെടുക്കണമെന്ന് ഹൈക്കോടതി

ഒരു വർഷം 97 ഹർത്താലോ? അവിശ്വസനീയം: സർക്കാർ ഉടൻ നടപടിയെടുക്കണമെന്ന് ഹൈക്കോടതി

Webdunia
തിങ്കള്‍, 7 ജനുവരി 2019 (12:14 IST)
സംസ്ഥാനത്ത് നടക്കുന്ന ഹർത്താൽ അതീവ ഗുരുതര പ്രശ്‌നമെന്ന് ഹൈക്കോടതി. കേരളത്തിൽ പലയിടങ്ങളിലായി ഒരു വർഷം 97 ഹർത്താലുകൾ നടന്നു എന്നത് അവിശ്വസനീയമാണെന്നും ഹൈക്കോടതി പറഞ്ഞു. ഹര്‍ത്താലിനെതിരെ സമര്‍പ്പിച്ച ഹര്‍ജികള്‍ പരിഗണിക്കവേയാണ് കോടതിയുടെ ഈ പരാമര്‍ശം.
 
ഹ​ര്‍​ത്താ​ല്‍ നി​രോ​ധി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് കേ​ര​ള ചേം​ബ​ര്‍ ഓ​ഫ് കൊ​മേ​ഴ്‌​സ് ആ​ന്‍​ഡ് ഇ​ന്‍​ഡ​സ്ട്രി പ്ര​സി​ഡ​ന്‍റ് ബി​ജു ര​മേ​ശ് സമർപ്പിച്ച ഹർജിയാണ് കോടതി ഇന്ന് പരിഗണിച്ചത്. ഹ​ര്‍​ത്താ​ല്‍ സം​സ്ഥാ​ന​ത്തി​ന് വ​ലി​യ സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​യാ​ണ് ഉ​ണ്ടാ​ക്കു​ന്ന​ത്. 
 
ഇ​ക്കാ​ര്യ​ത്തി​ല്‍ സു​പ്രീം കോ​ട​തി ഇ​ട​പെ​ട്ടി​ട്ടും പ​രി​ഹാ​ര​മു​ണ്ടാ​യി​ല്ലെ​ന്നും ഹൈ​ക്കോ​ട​തി ചൂ​ണ്ടി​ക്കാ​ട്ടി. 'ഹൈക്കോടതിയുടെയും സുപ്രീംകോടതിയും ഇത്തരത്തിലുള്ള ജനവിരുദ്ധ സമരങ്ങള്‍ക്കെതിരെ പല ഉത്തരവുകളും പുറപ്പെടുവിച്ചിട്ടുള്ളതാണ്. പക്ഷേ അവയൊന്നും കാര്യമായ പരിഹാരമുണ്ടാക്കിയില്ല. ഈ സാഹചര്യത്തില്‍ ഹര്‍ത്താലിനെതിരെ സര്‍ക്കാര്‍ എന്ത് നിലപാടെടുത്തു എന്ന് വിശദീകരിക്കണം. 
 
വ്യാപാരികള്‍ അടക്കം ഉന്നയിച്ച പ്രശ്‌നങ്ങളിൽ സംസ്ഥാന സര്‍ക്കാരിന്റെ നിലപാട് എന്താണ്. അവര്‍ക്ക് സംരക്ഷണം കൊടുക്കാന്‍ കഴിയുമോ' - കോടതി ചോദിച്ചു. ഹർത്താലിനെതിരെ നടപടി എടുത്തേ മതിയാകൂ എന്നും എന്ത് നടപടികളാണ് ഇതിനെതിരെ സ്വീകരിക്കുന്നതെന്ന് ഇന്ന് ഉച്ചയ്ക്ക് 1.45 ന് മുമ്പ് അറിയിക്കണമെന്നും കോടതി ആവശ്യപ്പെട്ടു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

കുട്ടികളുടെ അശ്ലീലദൃശ്യങ്ങൾ കാണുന്നതും സൂക്ഷിക്കുന്നതും പോക്സോ കുറ്റം, നിർണായക വിധിയുമായി സുപ്രീം കോടതി

ജോലി സമ്മർദ്ദം മറികടക്കാൻ വീട്ടിൽ നിന്നും പഠിപ്പിക്കണം, ദൈവത്തെ ആശ്രയിച്ചാൽ മറികടക്കാനാകും: വിവാദ പരാമർശവുമായി നിർമല സീതാരാമൻ

വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച ട്യൂഷന്‍ സെന്റര്‍ അദ്ധ്യാപകന്‍ അറസ്റ്റില്‍

പോലീസ് ഉദ്യോഗസ്ഥൻ ആത്മഹത്യ ചെയ്ത നിലയിൽ

സത്യം പറഞ്ഞവരൊക്കെ ഒറ്റപ്പെട്ടിട്ടേയുള്ളു, അൻവറിന് നൽകുന്നത് ആജീവനാന്ത പിന്തുണയെന്ന് യു പ്രതിഭ

അടുത്ത ലേഖനം
Show comments