കൊവിഡിന്റെ ഭീഷണി അതിരൂക്ഷമായ സാഹചര്യത്തിലും പരീക്ഷ നടത്തിപ്പുമായി മുന്നോട്ടുപോകാനുള്ള കേരള യൂണിവേഴ്‌സിറ്റിയുടെ തീരുമാനത്തിന് ഹൈക്കോടതിയുടെ വിമര്‍ശനം
തിരുവനന്തപുരത്തടക്കം ഹോട്ട്‌സ്‌പോട്ട് കളും കണ്ടൈന്‍മെന്റ് സോണുകളും നിലനില്‍ക്കേ പരീക്ഷ നടത്തിപ്പുമായി മുന്നോട്ടുപോയ കേരള സര്‍വകലാശാല തീരുമാനത്തിനെതിരെ ലോ അക്കാദമി ലോ കോളേജിലെ വിദ്യാര്‍ത്ഥികള്‍ കേരള ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജി പരിഗണിക്കവെയാണ് കോടതിയുടെ വിമര്‍ശനം. വിദ്യാര്‍ത്ഥികളുടെ സുരക്ഷ മുന്‍നിര്‍ത്തി ക്രമീകരണങ്ങള്‍ നടത്തണം എന്ന് കോടതി നിര്‍ദേശിച്ചു.
ഇതര സംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലെ മറ്റ് ജില്ലകളില്‍ നിന്നും പരീക്ഷ എഴുതാനായി വിദ്യാര്‍ത്ഥികള്‍ക്ക് എത്താന്‍ കഴിയാത്ത സാഹചര്യത്തിലാണ് ലോ അക്കാദമി ലോ കോളജിലെ വിദ്യാര്‍ഥികള്‍ കോടതിയെ സമീപിച്ചത്. വിദ്യാര്‍ഥികളുടെ സുരക്ഷയാണ് പ്രധാനമെന്നും സ്‌പെഷ്യല്‍ പരീക്ഷ നടത്തണമെന്നും കോടതി പറഞ്ഞു. ഇപ്പോള്‍ പരീക്ഷ എഴുതാന്‍ കഴിയാത്ത വിദ്യാര്‍ത്ഥികള്‍ക്ക് നിലവില്‍ പരീക്ഷാ ഫീസ് അടച്ചിട്ട ഉണ്ടെങ്കില്‍ സ്‌പെഷ്യല്‍ പരീക്ഷ എഴുതാനുള്ള അവസരം ഒരുക്കണമെന്നും കോടതി പറഞ്ഞു. നിയമ വിദ്യാര്‍ഥികള്‍ക്കായി ഹാജരായ അഡ്വ ആദിത്യന്‍ ഏഴപ്പള്ളിയുടെ വാദങ്ങള്‍ ശരിവയ്ക്കുന്നതായിരുന്നു ഹൈക്കോടതി വിധി.