Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

ശിവഗിരി ടൂറിസം പദ്ധതി പുനരാരംഭിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തിരുമാനിച്ചത് ജനങ്ങളുടെ വിജയമെന്ന് രമേശ് ചെന്നിത്തല

ശിവഗിരി ടൂറിസം പദ്ധതി പുനരാരംഭിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തിരുമാനിച്ചത് ജനങ്ങളുടെ വിജയമെന്ന് രമേശ് ചെന്നിത്തല

ശ്രീനു എസ്

, ചൊവ്വ, 30 ജൂണ്‍ 2020 (10:41 IST)
ശിവഗിരി ടൂറിസം പദ്ധതി പുനരാരംഭിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തിരുമാനിച്ചത് ജനങ്ങളുടെ വിജയമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. കേരളീയ നവോത്ഥാനത്തിന്റെ ആചാര്യനായ ശ്രീനാരായണഗുരുവിന്റെ പേരിലുള്ള ടൂറിസം പദ്ധതി റദ്ദാക്കാനുള്ള കേന്ദ്രതിരുമാനത്തില്‍ പ്രതിഷേധിച്ച് കൊണ്ടും പദ്ധതി പുനസ്ഥാപിക്കണമെന്നാവശ്യപ്പെട്ടുകൊണ്ടും കഴിഞ്ഞ ജൂണ്‍ ഒമ്പതിന് താന്‍ പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു. 
 
അതോടൊപ്പം കെപിസിസി ഒബിസി ഡിപ്പാര്ട്ട്മെന്റ് ചെയര്‍മാന്‍ അഡ്വ.സുമേഷ് അച്യുതനും ശ്രീനാരായണ പ്രസ്ഥാനങ്ങളും അടക്കമുള്ള സംഘടനകള്‍ ജനകീയ പ്രക്ഷോഭം നടത്തുകയും പ്രതിപക്ഷനേതാവെന്ന നിലയില്‍ താനും മറ്റു നേതാക്കളും ഈ സമരപരിപാടികളിലൊക്കെ പങ്കെടുക്കുകയും ചെയ്തിരുന്നു. ഏതായാലും ഇപ്പോഴെങ്കിലും ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ മുന്‍ തിരുമാനം തിരുത്താന്‍ തയ്യാറായാത് സ്വാഗതാര്‍ഹമായ  കാര്യമാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

24 മണീക്കൂറിനിടെ 418 മരണം, 18,522 പേർക്ക് രോഗബധ, രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 5,66,840