Webdunia - Bharat's app for daily news and videos

Install App

കനത്ത മഴ, ഉരുൾ പൊട്ടൽ; സ്കൂളുകൾക്ക് അവധി, വയനാട് ജില്ല ഒറ്റപ്പെട്ടു

Webdunia
വ്യാഴം, 9 ഓഗസ്റ്റ് 2018 (07:51 IST)
ഒരിടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് വീണ്ടും കനത്ത മഴ. വയനാട്, ഇടുക്കി ജില്ലകളിലാണ് കൂടുതൽ മഴ. രണ്ട് ദിവസമായി തുടരുന്ന മഴ ഇന്നലെയാണ് ശക്തിപ്രാപിച്ചത്. കനത്ത മഴയെ തുടർന്ന് വയനാട് ജില്ല ഒറ്റപ്പെട്ടു. താമരശ്ശേരി, പാൽച്ചുരം, കുറ്റ്യാടി വഴിയുള്ള ഗതാഗതം നിയന്ത്രണവിധേയമാക്കിയിരിക്കുകയാണ്. 
 
മഴ തുടരുന്നതിനാൽ ഇന്നു നടത്താനിരുന്ന ഒന്നാം വർഷ ഹയർ സെക്കൻഡറി ഇംപ്രൂവ്മെന്റ് / സപ്ലിമെന്ററി പരീക്ഷ മാറ്റി. പുതിയ തീയതി പിന്നീട് അറിയിക്കുന്നതായിരിക്കും. 
 
വയനാട് ജില്ലയിലെ പ്രഫഷനൽ കോളജുകൾ ഉൾപ്പെടെയുള്ള മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും കലക്ടർ ഇന്ന് അവധി പ്രഖ്യാപിച്ചു. സിബിഎസ്ഇ, ഐസിഎസ്ഇ സ്കൂളുകൾക്കും അങ്കണവാടികൾക്കും അവധി ബാധകമായിരിക്കും. സർവകലാശാല പരീക്ഷകൾ മുൻ നിശ്ചയിച്ച പ്രകാരം നടക്കും. 
 
കണ്ണൂർ ജില്ലയിൽ ഇരിട്ടി, തളിപ്പറമ്പ് താലൂക്കുകളിലെ പ്രഫഷനൽ കോളജുകളും അങ്കണവാടികളും ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്നു ജില്ലാ കലക്‌ടർ അവധി പ്രഖ്യാപിച്ചു. കണ്ണൂർ സർവകലാശാല ഇന്നത്തെ എല്ലാ പരീക്ഷകളും മാറ്റിവച്ചു. കണ്ണൂരിൽ ചിലയിടങ്ങളിൽ ഉരുൾപൊട്ടലുണ്ടായി.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

വിദ്യാർത്ഥിനിയെ പീഡിപ്പിച്ച ഓട്ടോ ഡ്രൈവർ അറസ്റ്റിൽ

ഉപതെരഞ്ഞെടുപ്പ്: തിരുവമ്പാടി നിയോജക മണ്ഡലത്തില്‍ മൂന്ന് ദിവസം ഡ്രൈ ഡേ പ്രഖ്യാപിച്ചു

ബാലികയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ രണ്ടാനച്ഛനെ മരണം വരെ തൂക്കിലേറ്റാൻ കോടതി വിധി

അയോധ്യയിലെ രാമക്ഷേത്രം അടക്കമുള്ള ഹിന്ദു ആരാധനാലയങ്ങൾ ആക്രമിക്കും, ഭീഷണിയുമായി ഖലിസ്ഥാൻ നേതാവ്

ഉപതിരഞ്ഞെടുപ്പ്: സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് വേതനത്തോട് കൂടിയ അവധി

അടുത്ത ലേഖനം
Show comments