Webdunia - Bharat's app for daily news and videos

Install App

ട്രെയിൻയാത്രയ്ക്കിടെ ഹൃദയാഘാതം; ചികിത്സ ഒരുക്കാതെ റെയിൽവേ; മുൻ ദേശീയ ജൂനിയർ ഹോക്കി താരത്തിന് ദാരുണാന്ത്യം

ട്രെയിൻയാത്രയ്ക്കിടെ ഹൃദയാഘാതം; ചികിത്സ ഒരുക്കാതെ റെയിൽവേ; മുൻ ദേശീയ ജൂനിയർ ഹോക്കി താരത്തിന് ദാരുണാന്ത്യം.

Webdunia
ചൊവ്വ, 10 സെപ്‌റ്റംബര്‍ 2019 (08:26 IST)
അധികൃതരുടെ അനാസ്ഥയെ തുടർന്ന് ട്രെയിൻ യാത്രയ്ക്കിടെ ചികിത്സ കിട്ടാതെ ദേശീയ ഹോക്കി ജൂനിയർ ടീം മുൻ താരം മരിച്ചു. കൊല്ലം ജില്ലയിലെ പുലമൺ സ്വദേശി മനുവാണ് മരിച്ചത്. ട്രെയിനിൽ യാത്രചെയ്യവേ ഹൃദയാഘാതമുണ്ടായ മനുവിന് ചികിത്സ സൗകര്യം റയിൽവേ അധികൃതർ ഒരുക്കിയില്ല.
 
ആംബുലൻസ് പോലും എത്താതെ അരമണിക്കൂറോളം മരണത്തോട് മല്ലിട്ട് റയിൽവേ സ്റ്റേഷനിൽ കഴിഞ്ഞ ശേഷമാണ് മനു മരിച്ചത്. ഇതുമായി ബന്ധപ്പെട്ട് റെയിൽവേ ഉദ്യോഗസ്ഥർക്കെതിരെ പരാതിയുമായി കുടുംബം മുന്നോട്ട് വന്നിട്ടുണ്ട്.
 
പുതുച്ചേരിയിലുള്ള വൃന്ദഛല്‍ റയിൽവേ സ്റ്റേഷനിൽ വച്ചായിരുന്നു സംഭവം. നിലവിൽ പോണ്ടിച്ചേരി സര്‍വ്വകലാശാലയിലെ ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥിയായിരുന്നു മനു. ഈ മാസം ആറാം തിയതി വൈകീട്ട് കേരളത്തിലേക്ക് തിരിച്ചതായിരുന്നു മനു. യാത്രയ്ക്കിടയിൽ നെഞ്ചുവേദന അനുഭവപ്പെടുന്ന കാര്യം മനു ടിടിആറിനെ അറിയിച്ചിരുന്നു. ഇതിനെ തുടർന്ന് വൃന്ദഛല്‍ റയിൽവേ സ്റ്റേഷനിൽ ആംബുലന്‍സ് സൗകര്യം നല്‍കുമെന്ന് ടിടിആര്‍ അറിയിച്ചിരുന്നു എങ്കിലും സേവനം ലഭിച്ചില്ല.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

തെരുവ് നായ്ക്കളില്‍ മൈക്രോചിപ്പുകള്‍ ഘടിപ്പിക്കാന്‍ ബെംഗളൂരു മുനിസിപ്പല്‍ കോര്‍പ്പറേഷന്‍

വടിയെടുത്ത് സിപിഎമ്മും, ഒടുവിൽ പി വി അൻവറിനെ തള്ളി പരസ്യപ്രസ്താവന

ഇസ്രായേലി വ്യോമതാവളം ഇറാക്കില്‍ നിന്ന് ആക്രമിച്ച് ഹിസ്ബുള്ള

മഴ മുന്നറിയിപ്പ്: തിങ്കളാഴ്ച ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

ബാലികയെ കൊലപ്പെടുത്തിയ കേസിൽ അമ്മയുടെ കാമുകന്റെ വധശിക്ഷ ഹൈക്കോടതി ജീവപര്യന്തമായി കുറച്ചു

അടുത്ത ലേഖനം
Show comments