Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

ചൊവ്വരയിൽ ആരോഗ്യപ്രവർത്തകയ്ക്ക് കൊവിഡ്, പ്രതിരോധ കുത്തിവയ്പ്പ് എടുത്ത 60 കുട്ടികളെ നിരീക്ഷണത്തിലാക്കി

ചൊവ്വരയിൽ ആരോഗ്യപ്രവർത്തകയ്ക്ക് കൊവിഡ്, പ്രതിരോധ കുത്തിവയ്പ്പ് എടുത്ത 60 കുട്ടികളെ നിരീക്ഷണത്തിലാക്കി
, ബുധന്‍, 24 ജൂണ്‍ 2020 (12:09 IST)
കൊച്ചി: ചൊവ്വരയിൽ ആരോഗ്യ പ്രവർത്തകയ്ക്ക് കൊവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ പ്രതിരോധ കുത്തിവയ്പ്പ് എടുത്ത 60 കുട്ടികളെ നിരീക്ഷണത്തിലാക്കി. കുടുംബാരോഗ്യ കേന്ദ്രത്തിൽ കുത്തിവയ്പ്പ് എടുക്കാനായി വന്ന 60 കുഞ്ഞുങ്ങളോടും കുടുംബാംഗങ്ങളോടും നിരീക്ഷണത്തിൽ കഴിയാൻ നിർദേശം നൽകി. ആരോഗ്യ കേന്ദ്രത്തിലെ രണ്ട് ഡോക്ടർമാരും ഏഴ് സ്റ്റാഫും നിരീക്ഷണത്തിലാണ്. 
 
ചൊവ്വര പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സിനാണ് രോഗബാധ സ്ഥീരീകരിച്ചത്. ഇവരുടെ ഭർത്താവിനും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇരുവരും കളമശേരി മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. കഴിഞ്ഞ ബുധനാഴ്ചയാണ് നഴ്സിന് രോഗലക്ഷണങ്ങൾ പ്രകടമായി തുടങ്ങിയത്. ഈ ദിവസം പ്രതിരോധ കുത്തിവയ്പ്പ് നൽകിയ കുട്ടികളെയാണ് നിരീക്ഷനത്തിലാക്കിയിരിയ്കുന്നത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പത്തനംതിട്ട ജില്ലയില്‍ ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചത് 27 പേര്‍ക്ക്; ആകെ രോഗബാധിതര്‍ 225 പേര്‍