Webdunia - Bharat's app for daily news and videos

Install App

ക്യാഷ് ബനിയൻ വിദ്യയിൽ കുഴൽപ്പണം കടത്തൽ : 26.65 ലക്ഷം പിടിച്ചു

Webdunia
വ്യാഴം, 14 ഡിസം‌ബര്‍ 2023 (20:07 IST)
പാലക്കാട്: വാഹന പരിശോധനയ്ക്കിടെ 26.65 ലക്ഷം രൂപയുടെ കുഴൽപ്പണം പിടികൂടി. പ്രത്യേക ബനിയൻ ഉണ്ടാക്കി ശരീരത്തിൽ കെട്ടി ഒളിപ്പിച്ചാണ് "ക്യാഷ് ബനിയൻ വിദ്യ" യിലൂടെ ഈ പണം കടത്താൻ ശ്രമിച്ച മഹാരാഷ്ട്ര താനേ സ്വദേശി താനാജി ഷിൻഡെ എന്ന ഇരുപതുകാരൻ എക്‌സൈസിന്റെ പിടിയിലായത്.
 
കെ.എസ്.ആർ.ടി.സി ബസ്സിൽ നിന്നാണ് ഇയാളെ പിടികൂടിയത്. വെള്ള ബനിയനിൽ രഹസ്യ അറകൾ തുന്നിപ്പിടിപ്പിച്ച ശേഷം അതിനകത്തായി 500 രൂപയുടെ നോട്ടുകെട്ടുകൾ ഒളിപ്പിച്ചിരുന്നു. ബസ്സിൽ പരിശോധനയ്ക്ക് കയറിയ എക്സൈസ് ഉദ്യോഗസ്ഥരെ കണ്ട് സീറ്റിൽ നിന്ന് മാറാൻ ശ്രമിച്ചതോടെയാണ് ഇയാൾ പിടിയിലായത്.
 
കോയമ്പത്തൂരിൽ നിന്ന് പട്ടാമ്പിയിലേക്കാണ് ഈ പണം കൊണ്ടുപോകാൻ ശ്രമിച്ചത് എന്ന് അറസ്റ്റിലായ ഇയാൾ പറഞ്ഞു. മുമ്പും സമാനമായ രീതിയിൽ ഇയാൾ കുഴൽ പണം കടത്തിയിട്ടുണ്ടെന്നു കണ്ടെത്തി. പിടിയിലായ ഇയാളെ പിന്നീട് വാളയാർ പൊലീസിന് കൈമാറി. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Post Covid: വ്യായാമം ചെയ്യുമ്പോൾ കിതപ്പ്, കോവിഡാനന്തര ശ്വാസകോശക്ഷതം കൂടുതലും ഇന്ത്യക്കാരിലെന്ന് പഠനം

റോബോട്ടിനെ ബഹിരാകാശത്തെത്തിക്കുന്ന ദൗത്യം ജൂലൈയിൽ, ബഹിരാകാശനിലയം പൂർത്തിയാക്കുക 2035ൽ

ബാബു ആന്റണി അങ്ങനെ ചെയ്തത് എന്തിനാണെന്ന് ഇപ്പോഴും അറിയില്ല, അന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ചു; നടി ചാര്‍മിളയുടെ ജീവിതം

സാരിയില്‍ അതിസുന്ദരിയായി ശ്വേത മേനോന്‍, ചിത്രങ്ങള്‍ കാണാം

തണ്ണിമത്തന്‍ പൊട്ടിത്തെറിക്കുന്നത് ഇക്കാരണത്താല്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

മൂന്ന് ഖാന്മാരെയും ഒരുമിച്ച് ഡാൻസ്, അംബാനി എത്ര രൂപ മുടക്കിയെന്ന് അറിയാമോ?

ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും പണിമുടക്കി, സക്കർബർഗിന് നഷ്ടം 23,127 കോടിയോളം

അടുത്ത സോണിയ ഗാന്ധിയാകാന്‍ പ്രിയങ്ക ! അമ്മയുടെ മണ്ഡലത്തില്‍ നിന്ന് മത്സരിക്കും, രാഹുല്‍ അമേഠിയില്‍ തന്നെ

പദ്മജ വേണുഗോപാല്‍ ബിജെപിയിലേക്കോ?

മസ്റ്ററിംഗ് ജോലികൾ ഇനിയും ബാക്കി, റേഷൻ കടകൾ 15,16,17 തീയതികളിൽ പ്രവർത്തിക്കില്ല

അടുത്ത ലേഖനം
Show comments