Webdunia - Bharat's app for daily news and videos

Install App

ഹര്‍ത്താല്‍: സ്വകാര്യ ബസുകള്‍ ഓടുന്നില്ല !

കെ.എസ്.ആര്‍.ടി.സി. ബസുകള്‍ക്കെതിരെ ഹര്‍ത്താല്‍ അനുകൂലികള്‍ വ്യാപകം അക്രമം അഴിച്ചുവിട്ടിരിക്കുകയാണ്

Webdunia
വെള്ളി, 23 സെപ്‌റ്റംബര്‍ 2022 (08:23 IST)
പോപ്പുലര്‍ ഫ്രണ്ട് ആഹ്വാനം ചെയ്ത ഹര്‍ത്താലിനെ തുടര്‍ന്ന് സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ സ്വകാര്യ ബസ് സര്‍വീസ് നിശ്ചലം. സ്വകാര്യ വാഹനങ്ങളെ ഹര്‍ത്താല്‍ അനുകൂലികള്‍ തടയുന്ന സാഹചര്യത്തിലാണ് സ്വകാര്യ ബസുകള്‍ സര്‍വീസ് നടത്താത്തത്. 
 
കെ.എസ്.ആര്‍.ടി.സി. ബസുകള്‍ക്കെതിരെ ഹര്‍ത്താല്‍ അനുകൂലികള്‍ വ്യാപകം അക്രമം അഴിച്ചുവിട്ടിരിക്കുകയാണ്. ഹര്‍ത്താല്‍ അനുകൂലികളുടെ കല്ലേറില്‍ കെഎസ്ആര്‍ടിസി ഡ്രൈവറുടെ കണ്ണിനു പരുക്കേറ്റു. കോഴിക്കോട് സിവില്‍ സ്റ്റേഷന് മുന്നിലാണ് കെഎസ്ആര്‍ടിസി ബസിനു നേരെ ഹര്‍ത്താല്‍ അനുകൂലികള്‍ കല്ലെറിഞ്ഞത്. കണ്ണിന് പരുക്കേറ്റ ഡ്രൈവറെ ബീച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 
 
കോഴിക്കോട് ടൗണിലും കല്ലായിയിലും ചെറുവണ്ണൂരിലും വാഹനങ്ങള്‍ക്ക് നേരെ കല്ലെറിഞ്ഞു. കല്ലേറില്‍ മൂന്ന് കെഎസ്ആര്‍ടിസി ബസുകളുടെ ചില്ലുകള്‍ തകര്‍ന്നു. ആലപ്പുഴ വളഞ്ഞവഴിയില്‍ കെഎസ്ആര്‍ടിസി ബസുകള്‍ക്കും ലോറികള്‍ക്കും നേരെ കല്ലേറ് നടന്നു. ഹര്‍ത്താല്‍ അനുകൂലികള്‍ പലയിടത്തും നിര്‍ബന്ധിച്ച് കടകള്‍ അടപ്പിക്കുന്നു. ഇരുചക്ര വാഹനങ്ങള്‍ അടക്കം തടയുന്നുണ്ട്. 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

കുട്ടികളുടെ അശ്ലീലദൃശ്യങ്ങൾ കാണുന്നതും സൂക്ഷിക്കുന്നതും പോക്സോ കുറ്റം, നിർണായക വിധിയുമായി സുപ്രീം കോടതി

ജോലി സമ്മർദ്ദം മറികടക്കാൻ വീട്ടിൽ നിന്നും പഠിപ്പിക്കണം, ദൈവത്തെ ആശ്രയിച്ചാൽ മറികടക്കാനാകും: വിവാദ പരാമർശവുമായി നിർമല സീതാരാമൻ

വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച ട്യൂഷന്‍ സെന്റര്‍ അദ്ധ്യാപകന്‍ അറസ്റ്റില്‍

പോലീസ് ഉദ്യോഗസ്ഥൻ ആത്മഹത്യ ചെയ്ത നിലയിൽ

സത്യം പറഞ്ഞവരൊക്കെ ഒറ്റപ്പെട്ടിട്ടേയുള്ളു, അൻവറിന് നൽകുന്നത് ആജീവനാന്ത പിന്തുണയെന്ന് യു പ്രതിഭ

അടുത്ത ലേഖനം
Show comments