Webdunia - Bharat's app for daily news and videos

Install App

പാർവതിയെ വിമർശിച്ചു, നടന്റെ പോസ്റ്റ് വൈ‌റലായി; ഒടുവിൽ മാപ്പ് പറഞ്ഞ് തലയൂ‌രി

വാക്കുകൾ ആരെയെങ്കിലും വേദനിപ്പിച്ചുവെങ്കിൽ മാപ്പ്: ഹരീഷ് പേരടി

Webdunia
ബുധന്‍, 20 ഡിസം‌ബര്‍ 2017 (09:27 IST)
മമ്മൂട്ടി അഭിനയിച്ച കസബയിലെ സ്ത്രീ വിരുദ്ധ പരാമര്‍ശങ്ങള്‍ക്കെതിരെ രൂക്ഷമായി പ്രതികരിച്ച നടി പാർവതിക്കെതിരെ നടൻ ഹരീഷ് പേരടി. പാര്‍വ്വതിയുടെ പേരെടുത്ത് പറയാതെ പരോക്ഷമായിട്ടാണ് ഹരീഷ് പേരടി ഫേസ്ബുക്കില്‍ പോസ്റ്റിട്ടത്. അഭിനയത്തിന്റെ എബിസിഡി അറിയാത്ത ഒരു നോട്ട്ബുക്ക് അഭിനയത്തിന്റെ നിറകുടമായ ഒരു ടെക്‌സ്റ്റ് ബുക്കിനെ തെറി വിളിച്ചതിന്റെ കലിപ്പ് തീരുന്നില്ല എന്നായിരുന്നു പോസ്റ്റ്. 
 
പാർവതിയുടെ പേര് പരാമർശിച്ചിട്ടില്ലെങ്കിലും അത് പാർവതിയെ ആണെന്ന് എല്ലാവർക്കും മനസ്സിലായി. ഇതോടെ ഹരീഷ് പേരടിക്കെതിരെ നിരവധി പേര്‍ വിമര്‍ശനവുമായി രംഗത്തെത്തി. മമ്മൂട്ടിയെന്ന നടനെ പാര്‍വ്വതി വിമര്‍ശിക്കുകയോ തെറി വിളിക്കുകയോ ചെയ്തിട്ടില്ല എന്നിരിക്കെയാണ് ഹരീഷ് പേരടിയുടെ ഈ പരാമര്‍ശമെന്നതും ശ്രദ്ധേയം.
 
വിമര്‍ശനം കടുത്തതോടെ ഹരീഷ് പേരടി മാപ്പ് പറഞ്ഞു കൊണ്ട് മറ്റൊരു പോസ്റ്റിട്ടു. നേരിട്ട് പരാമര്‍ശിച്ചില്ലെങ്കിലും വാക്കുകള്‍ ആരെയോ മുറിപ്പെടുത്തുന്നു എന്നറിഞ്ഞതില്‍ വേദന തോന്നുന്നുവെന്നും വേദനിച്ചവരോട് സോറിയെന്നുമാണ് പുതിയ പോസ്റ്റ്.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

പശ്ചിമ രാജസ്ഥാന്‍, കച്ച് മേഖലയില്‍ നിന്ന് കാലവര്‍ഷം പിന്‍വാങ്ങി; കേരളത്തില്‍ നാളെ മഴ ശക്തമാകും

മൈനാഗപ്പള്ളിയില്‍ സ്‌കൂട്ടര്‍ യാത്രക്കാരിയെ കാറിടിച്ച് കൊലപ്പെടുത്തിയ സംഭവം: ഒന്നാം പ്രതി അജ്മലിന്റെ ജാമ്യാപേക്ഷ തള്ളി

തിരുവനന്തപുരം കാക്കാമൂല ബണ്ട് റോഡില്‍ രണ്ടുവര്‍ഷത്തേക്ക് ഗതാഗത നിയന്ത്രണം

സ്വകാര്യ പ്രാക്ടീസ്: ആര്യനാട് സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടറെ സസ്‌പെന്‍ഡ് ചെയ്തു

ചന്ദ്രബാബു നായിഡു ജന്മനാ കള്ളനാണെന്ന് ജഗന്‍ മോഹന്‍ റെഡി; പ്രധാനമന്ത്രിക്ക് കത്തയച്ചു

അടുത്ത ലേഖനം
Show comments