Webdunia - Bharat's app for daily news and videos

Install App

പ്രകൃതിവിരുദ്ധ പീഡനം: യുവാവ് അറസ്റ്റിൽ

എ കെ ജെ അയ്യര്‍
ബുധന്‍, 6 ഏപ്രില്‍ 2022 (19:37 IST)
മലപ്പുറം: തനിച്ചു നടക്കുന്ന ആൺകുട്ടികളെ ബൈക്കിൽ എത്തി നയത്തിൽ വശീകരിച്ചു പ്രകൃതി വിരുദ്ധ പീഡനം നടത്തുന്ന യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. വളാഞ്ചേരി ഇരിമ്പിളിയം സ്വദേശി പഞ്ഞനംകാട്ടിൽ ഷൗക്കത്തലി എന്ന 29 കാരനെയാണ് മേലാറ്റൂരിൽ വച്ച് പോലീസ് പിടികൂടിയത്.

ബൈക്കിൽ സഞ്ചരിക്കവേ തനിച്ചു യാത്ര ചെയ്യുന്ന കുട്ടികളെ നോക്കിവച്ചശേഷം ഇവരെ പലതും പറഞ്ഞു പ്രലോഭിപ്പിക്കുകയും ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ച് പ്രകൃതി വിരുദ്ധ പീഡനം നടത്തുകയും ചെയ്യുകയായിരുന്നു ഇയാളുടെ രീതി. ഇതിനിടെ രണ്ട് കേസുകളിൽ മേലാറ്റൂരിൽ വച്ച് കുട്ടികൾ ഇയാളുടെ പിടിയിൽ നിന്ന് ഓടിരക്ഷപ്പെട്ടിട്ടിരുന്നു.

തുടർന്ന് നൽകിയ പരാതിയെ തുടർന്നാണ് മേലാറ്റൂർ പോലീസ് അന്വേഷണം ആരംഭിച്ചത്. സി.സി.ടി.വി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് ഇയാളെ പോലീസ് വലയിലാക്കിയത്. മേലാറ്റൂർ പോലീസ് എസ്.എച്ച്.ഒ സി.എസ്.ഷാരോണിന്റെ നേതൃത്വത്തിലുള്ള പോലീസ് പിടികൂടിയ പ്രതിയെ കോടതി റിമാൻഡ് ചെയ്തു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

നിപ രോഗലക്ഷണങ്ങളുമായി രണ്ട് പേര്‍ മഞ്ചേരി മെഡിക്കല്‍ കോളേജില്‍; ഇന്ന് ആറ് പേരുടെ പരിശോധനാഫലം നെഗറ്റീവ്

ആലപ്പുഴയില്‍ വിദേശത്തുനിന്നെത്തിയ ആള്‍ക്ക് എംപോക്‌സ് സംശയം; ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

പുനലൂരില്‍ കാറപകടം; അമ്മയ്ക്കും മകനും ദാരുണാന്ത്യം

ചിക്കൻ കറിയിൽ പുഴുക്കളെ കണ്ടെത്തിയതായി പരാതി - ഹോട്ടൽ അടപ്പിച്ചു

കട്ടപ്പനയിലെ ഹോട്ടലില്‍ വിളമ്പിയ ചിക്കന്‍കറിയില്‍ ജീവനുള്ള പുഴുക്കള്‍; മൂന്ന് വിദ്യാര്‍ത്ഥികള്‍ ആശുപത്രിയില്‍

അടുത്ത ലേഖനം
Show comments