Webdunia - Bharat's app for daily news and videos

Install App

പതിനേഴുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ

എ കെ ജെ അയ്യര്‍
ചൊവ്വ, 7 ഡിസം‌ബര്‍ 2021 (20:30 IST)
തിരുവനന്തപുരം: പതിനേഴുകാരിയെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ച യുവാവിനെ തമിഴ്‌നാട്ടിൽ നിന്ന് അറസ്റ്റ് ചെയ്തു. നിരവധി കേസുകളിൽ പ്രതിയായ കോളിയൂർ കൈലിപ്പാറ സ്വദേശി പാച്ചൻ എന്ന പ്രകാശ്(23) ആണ് തിരുവല്ലം പോലീസിന്റെ പിടിയിലായത്.

തമിഴ്‌നാട്ടിലെ കലിംഗരാജപുരത്തു നിന്നാണ് പോലീസ് ഇയാളെ പിടികൂടിയത്. കഴിഞ്ഞ പന്ത്രണ്ടാം തീയതിയാണ് കോളിയൂർ സ്വദേശിയായ പെൺകുട്ടിയെ ഇയാൾ കടത്തിക്കൊണ്ടുപോയത്. കഴക്കൂട്ടത്ത് നിന്ന് ബസിൽ കട്ടപ്പനയിൽ എത്തിച്ചു. തുടർന്ന് പെൺകുട്ടിയെ തമിഴ്‌നാട്ടിലെ തേനി, തിരുനെൽവേലി, നാഗർകോവിൽ എന്നിവിടങ്ങളിലെ ലോഡ്ജുകളിൽ കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു.

കോവളം, വിഴിഞ്ഞം, പൂജപ്പുര, വലിയതുറ എന്നീ പോലീസ് സ്റ്റേഷനുകളിൽ പ്രകാശിനെതിരെ മോഷണം, അടിപിടി, കഞ്ചാവ് വിൽപ്പന, വധശ്രമം തുടങ്ങി പതിനാറു കേസുകൾ നിലവിലുണ്ട്. പ്രതിക്കൊപ്പം പെൺകുട്ടിയെയും പോലീസ് കണ്ടെത്തി. കോടതി നിർദ്ദേശ പ്രകാരം, കുട്ടിയെ മാതാപിതാക്കൾക്കൊപ്പം വിട്ടയച്ചു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

പശ്ചിമ രാജസ്ഥാന്‍, കച്ച് മേഖലയില്‍ നിന്ന് കാലവര്‍ഷം പിന്‍വാങ്ങി; കേരളത്തില്‍ നാളെ മഴ ശക്തമാകും

മൈനാഗപ്പള്ളിയില്‍ സ്‌കൂട്ടര്‍ യാത്രക്കാരിയെ കാറിടിച്ച് കൊലപ്പെടുത്തിയ സംഭവം: ഒന്നാം പ്രതി അജ്മലിന്റെ ജാമ്യാപേക്ഷ തള്ളി

തിരുവനന്തപുരം കാക്കാമൂല ബണ്ട് റോഡില്‍ രണ്ടുവര്‍ഷത്തേക്ക് ഗതാഗത നിയന്ത്രണം

സ്വകാര്യ പ്രാക്ടീസ്: ആര്യനാട് സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടറെ സസ്‌പെന്‍ഡ് ചെയ്തു

ചന്ദ്രബാബു നായിഡു ജന്മനാ കള്ളനാണെന്ന് ജഗന്‍ മോഹന്‍ റെഡി; പ്രധാനമന്ത്രിക്ക് കത്തയച്ചു

അടുത്ത ലേഖനം
Show comments