Webdunia - Bharat's app for daily news and videos

Install App

ഏഴുവയസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച 24 കാരൻ അറസ്റ്റിൽ

എ കെ ജെ അയ്യര്‍
ഞായര്‍, 23 ജനുവരി 2022 (10:45 IST)
കിളിമാനൂർ: കേവലം ഏഴു വയസു മാത്രമുള്ള ബാലികയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ച 24 കാരനെ പോലീസ് അറസ്റ്റ് ചെയ്തു. പാരിപ്പള്ളി കിഴക്കനേല കടമ്പാട്ടുകോണം മിഥുൻ ഭവനിൽ അച്ചു എന്ന മിഥുനെയാണ് പള്ളിക്കൽ പോലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ നവംബർ മുപ്പത്തിനാണ് വീട്ടിൽ കയറി ബാലികയെ പീഡിപ്പിക്കാൻ ശ്രമിച്ചതിന് പ്രതി അറസ്റ്റിലായത്. 24 വയസിനിടെ ഇയാൾക്കെതിരെ നാൽപ്പതിലേറെ ക്രിമിനൽ കേസുകളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

ലഹരി വസ്തുക്കൾക്ക് അടിമയായ ഇയാൾക്കെതിരെ ജില്ലയിലും പുറത്തുമായി നിരവധി ക്രിമിനൽ കേസുകളാണുള്ളത്. ഇതിനൊപ്പം കൊല്ലം ജില്ലയിലെ സ്ഥിരം കുറ്റവാളി പട്ടികയിലും ഇയാൾ ഉൾപ്പെട്ടിട്ടുണ്ട്.  പിടിച്ചുപറി, മാലപൊട്ടിക്കൽ തുടങ്ങി പതിനാലു കേസുകൾ തമിഴ്‌നാട്ടിൽ മാത്രം ഇയാൾക്കെതിരെയുണ്ട്.

വിലകൂടിയ ബൈക്കുകളിൽ സഞ്ചരിച്ച് സ്ത്രീകളെ അടിച്ചുവീഴ്ത്തി മാലപൊട്ടിച്ചു കടക്കുകയാണ് ഇയാളുടെ രീതി. പള്ളിക്കൽ സി.ഐ പി.ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം കഴിഞ്ഞ ദിവസം പുലർച്ചെ വെട്ടിയറയിലെ ആൾപ്പാർപ്പില്ലാത്ത വീട്ടിൽ നിന്നാണ് ഇയാളെ പിടികൂടിയത്. അറസ്റ്റിലായ പ്രതിയെ കോടതി റിമാൻഡ് ചെയ്തു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

പശ്ചിമ രാജസ്ഥാന്‍, കച്ച് മേഖലയില്‍ നിന്ന് കാലവര്‍ഷം പിന്‍വാങ്ങി; കേരളത്തില്‍ നാളെ മഴ ശക്തമാകും

മൈനാഗപ്പള്ളിയില്‍ സ്‌കൂട്ടര്‍ യാത്രക്കാരിയെ കാറിടിച്ച് കൊലപ്പെടുത്തിയ സംഭവം: ഒന്നാം പ്രതി അജ്മലിന്റെ ജാമ്യാപേക്ഷ തള്ളി

തിരുവനന്തപുരം കാക്കാമൂല ബണ്ട് റോഡില്‍ രണ്ടുവര്‍ഷത്തേക്ക് ഗതാഗത നിയന്ത്രണം

സ്വകാര്യ പ്രാക്ടീസ്: ആര്യനാട് സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടറെ സസ്‌പെന്‍ഡ് ചെയ്തു

ചന്ദ്രബാബു നായിഡു ജന്മനാ കള്ളനാണെന്ന് ജഗന്‍ മോഹന്‍ റെഡി; പ്രധാനമന്ത്രിക്ക് കത്തയച്ചു

അടുത്ത ലേഖനം
Show comments