Webdunia - Bharat's app for daily news and videos

Install App

പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ 70 കാരന്‍ ഉള്‍പ്പെടെയുള്ളവര്‍ അറസ്റ്റില്‍

എ കെ ജെ അയ്യര്‍
വെള്ളി, 25 ജൂണ്‍ 2021 (19:36 IST)
ചാവക്കാട്: പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ രണ്ട് വര്ഷങ്ങളായി പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ സംഭവത്തില്‍ 70 കാരന്‍ ഉള്‍പ്പെടെയുള്ള  അഞ്ച് പേര്‍ അറസ്റ്റില്‍. ചാവക്കാട് ഒരുമനയൂരിലാണ് സംഭവം. 2019 മുതല്‍ കൗമാരക്കാരന്‍ പീഡനത്തിന് ഇരയായിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു.
 
ഒരുമനയൂര്‍ കരുവാരക്കുണ്ട് പണിക്കവീട്ടില്‍ കുഞ്ഞിമൊയ്തുണ്ണി (68), കരുവാരക്കുണ്ട് കല്ലുപറമ്പില്‍ വീട്ടില്‍ സിറാജുദ്ദീന്‍ (52), ഒരുമനയൂര്‍ പാലംകടവ് രായം മരയ്ക്കാര്‍ വീട്ടില്‍ അബ്ദുല്‍ റൗഫ് (70), കരുവാരക്കുണ്ട് പണിക്കവീട്ടില്‍ പറമ്പില്‍ അലി (63) എന്നീ മധ്യവയസ്‌കരാണ് അറസ്റ്റിലായത്. ഇവര്‍ക്കൊപ്പം വട്ടേക്കാട് വെളിയത്ത് വീട്ടില്‍ നിയാസ് (32) എന്നയാളെയും പിടികൂടി.
 
എസ്.എച്ച്.ഓ കെ.പി.ജയപ്രസാദിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കേസിലെ മറ്റു പ്രതികള്‍ക്കായി പോലീസ് ഊര്‍ജ്ജിത അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പീഡനത്തിനിരയായ ആണ്‍കുട്ടിയെ തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വൈദ്യപരിശോധന നടത്തി. അറസ്റ്റിലായ പ്രതികളെ കോടതി റിമാന്‍ഡ് ചെയ്തു.        

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

അമേരിക്കൻ സമ്മർദ്ദത്തെ തുടർന്ന് രാജ്യത്തെ ഹമാസ് മധ്യസ്ഥ ഓഫീസ് പൂട്ടാൻ നിർദേശിച്ചെന്ന വാർത്തകൾ തള്ളി ഖത്തർ

രാജ്യത്ത് കുട്ടികളുടെ എണ്ണം കുറയുന്നു. ജനനനിരക്ക് ഉയർത്താൻ സെക്സ് മന്ത്രാലയം രൂപീകരിക്കാൻ റഷ്യ

ഇന്ത്യൻ വിദ്യാർഥികൾക്ക് കനത്ത തിരിച്ചടി, വിദേശ വിദ്യാർഥികൾക്കുള്ള ഫാസ്റ്റ് ട്രാക്ക് വിസ നിർത്തലാക്കി

സൈബര്‍ തട്ടിപ്പിന് ഇരയാകാതിരിക്കാന്‍ ഫോണ്‍ എപ്പോഴും അപ്‌ഡേറ്റ് ചെയ്തിരിക്കണം!

ഭാരതീയ ജനതാ പാര്‍ട്ടി ഇന്ത്യയില്‍ ഉള്ളിടത്തോളം മതന്യൂനപക്ഷങ്ങള്‍ക്ക് സംവരണം നല്‍കില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ

അടുത്ത ലേഖനം
Show comments