Webdunia - Bharat's app for daily news and videos

Install App

പ്രായപൂർത്തി ആകാത്ത പെൺകുട്ടിക്ക് പീഡനം : യുവാവും വനിതാ സുഹൃത്തും പെൺകുട്ടിയുടെ മാതാവും അറസ്റ്റിൽ

എ കെ ജെ അയ്യര്‍
ശനി, 8 ജൂലൈ 2023 (19:17 IST)
തിരുവനന്തപുരം: തമിഴ്‌നാട് സ്വദേശിയായ യുവതിയുടെ പ്രായപൂർത്തി ആകാത്ത മകളെ പീഡിപ്പിച്ച കേസിൽ  യുവാവും വനിതാ സുഹൃത്തും പെൺകുട്ടിയുടെ മാതാവും അറസ്റ്റിലായി. നെയ്യാർഡാമിലെ ഇടവച്ചാൽ കുഞ്ചു നിവാസിൽ അഖിൽ ദേവ് (25), വനിതാ സുഹൃത്ത് കാട്ടാക്കട മൂങ്ങോട് വിനീഷാ ഭവനിൽ വിനീഷ (24),  പെൺകുട്ടിയുടെ മാതാവ് എന്നിവരെ കാട്ടാക്കട പൊലീസാണ് അറസ്റ്റ് ചെയ്തത്.

പെൺകുട്ടിയെ 1500 രൂപയ്ക്ക് വിലയ്ക്ക് വാങ്ങി എറണാകുളത്തും പിന്നീട് കാട്ടാക്കടയിലും എത്തിച്ച പീഡിപ്പിച്ചു എന്നാണു കേസ്. എറണാകുളത്തു താമസിക്കുന്ന മാതാവിനെയും കുട്ടിയേയും ട്രെയിനിൽ വച്ചാണ് അഖിൽദേവ് പരിചയപ്പെട്ടത്. ഇയാൾ പതിമൂന്നുകാരിയായ മകളെ പീഡിപ്പിച്ചു. അതിനു ശേഷം പെൺകുട്ടിയുടെ മാതാവിന് 1500 രൂപാ നൽകിയ ശേഷം കുട്ടിയുമായി കാട്ടാക്കടയിൽ എത്തി.

പിന്നീട് ലോഡ്ജിൽ റൂമെടുത്തു അവിടെ വച്ചും പ്രതിയുടെ വീട്ടിൽ എത്തിച്ചും രണ്ടു ദിവസം പീഡിപ്പിച്ചു. പിന്നീട് ഇവർ നെയാറ്റിന്കരയിൽ എത്തുകയും വനിതാ സുഹൃത്തിന്റെ മാതാവിന് ഇവരുടെ പെരുമാറ്റത്തിൽ സംശയം തോന്നി പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇവരെ അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ പ്രതികളെ കാട്ടാക്കട കോടതി റിമാൻഡ് ചെയ്തു.    

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ശുചിമുറി മാലിന്യം കൊണ്ടുവന്ന വാഹനം തടഞ്ഞു: അധികൃതർ 25000 രൂപ പിഴയിട്ടു

ന്യുനമര്‍ദ്ദം ചക്രവാത ചുഴിയായി ദുര്‍ബലമായി; വരും മണിക്കൂറുകളില്‍ ഈ ജില്ലകളില്‍ മഴയ്ക്ക് സാധ്യത

വിവാഹക്ഷണക്കത്തിന്റെ രൂപത്തില്‍ പുതിയ തട്ടിപ്പ്, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

'ആര്‍ബിഐയില്‍ നിന്നാണ്, നിങ്ങളുടെ ക്രെഡിറ്റ് കാര്‍ഡുകള്‍ ബ്ലോക്കായിട്ടുണ്ട്'; ഈ നമ്പറുകളില്‍ നിന്ന് കോള്‍ വന്നാല്‍ ശ്രദ്ധിക്കുക

നൽകിയ സ്നേഹത്തിന് പകരം നൽകാൻ വയനാട് അവസരം തരുമെന്ന് കരുതുന്നു: പ്രിയങ്ക ഗാന്ധി

അടുത്ത ലേഖനം
Show comments