Webdunia - Bharat's app for daily news and videos

Install App

കടയുടമയ്ക്ക് ഹണിട്രാപ്പ്: യുവതിയും സംഘവും അറസ്റ്റില്‍

എ കെ ജെ അയ്യര്‍
വെള്ളി, 30 ഒക്‌ടോബര്‍ 2020 (09:52 IST)
കൊച്ചി: കടയുടമയെ ഹണി ട്രാപ്പില്‍ കുടുക്കി പണം തട്ടിയെടുക്കാന്‍ ശ്രമിച്ച കേസില്‍ ഒരു യുവതി ഉള്‍പ്പെടെ അഞ്ചു പേരെ പോലീസ് അറസ്‌റ് ചെയ്തു. കടയുടമയുടെ സ്ഥാപനത്തിലാണ് പ്രതികളില്‍ ഒരാളായ യുവതി ജോലി ചെയ്തിരുന്നത്.
 
കേസിലെ പ്രധാന പ്രതിയായ യുവതി ഇഞ്ചത്തൊട്ടി മുളയംകോട്ടില്‍ ആര്യ യാണ്. ആര്യയും സുഹൃത്തുക്കളും ചേര്‍ന്ന് കടയുടമയെ ഹണി ട്രാപ്പില്‍ പെടുത്തി പണം തട്ടിയെടുക്കുക എന്നതായിരുന്നു ഉദ്ദേശം. ആര്യ കടയുടമയെ രാത്രി സമയത് കോതമംഗലത്തെ ലോഡ്ജിലേക്ക് നയത്തില്‍ വിളിച്ചു വരുത്തിയതാണ് തുടക്കം. 
 
ലോഡ്ജ് മുറിയില്‍ കറ്റയുടമയും ആര്യയും എത്തിയതോടെ ആര്യയുടെ സുഹൃത്തുക്കളുമെത്തി. ഇവര്‍ കടയുടമയെ ബലമായി അര്‍ദ്ധ നഗ്‌നനാക്കുകയും ആര്യയുടെ ചേര്‍ത്ത് നിര്‍ത്തി ഫോട്ടോയെടുക്കുക്കയും ചെയ്തു. സമൂഹ മാദ്ധ്യമങ്ങളില്‍ ഇത് പ്രചരിപ്പിക്കുമെന്നും ഇല്ലെങ്കില്‍ നാല് ലക്ഷം രൂപ തരണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.
 
എന്നാല്‍ തന്റെ കൈവശം ഇപ്പോള്‍ പണമില്ലെന്ന് അറിയിച്ചതോടെ ഇവര്‍ കടയുടമയുടെ കാറില്‍ തന്നെ പുറത്തിറങ്ങി. വഴിയില്‍ ആര്യയെ വീട്ടിലാക്കി. ഇടയില്‍ മൂന്നു പേര് കൂടി കാറില്‍ കയറുകയും കടയുടമയുടെ ഇ.ടി.എം ഉപയോഗിച്ച് മുപ്പത്തയ്യായിരം രൂപ എടുക്കുകയും ചെയ്തു. വഴി മദ്ധ്യേ കോട്ടപ്പടി കോളേജിനടുത്ത് എത്തിയപ്പോള്‍ മൂത്രമൊഴിക്കണമെന്ന് ആവശ്യപ്പെട്ടു
 
കടയുടമ കാറില്‍ നിന്നിറങ്ങുകയും നാട്ടുകാരെ വിളിച്ച് വരുത്തുകയും ചെയ്തു. ബഹളം കേട്ട് എത്തിയ നാട്ടുകാര്‍ പ്രതികളെ നന്നായി കൈകാര്യം ചെയ്തു പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു. ആര്യ, സുഹൃത്ത് കുറ്റിലഞ്ഞി കപ്പട്ടക്കാട് അശ്വിന്‍, യാസിന്‍, ആസിഫ്, റൈസ് വാന്‍ എന്നിവരെയാണ് പോലീസ് അറസ്‌റ് ചെയ്തത്. അറസ്റ്റിലായ പ്രതികളെ കോടതി റിമാന്‍ഡ് ചെയ്തു. ഇടയ്ക്ക് നടത്തിയ പരിശോധനയില്‍ ഒരാള്‍ക്ക് കോവിഡ്  സ്ഥിരീകരിക്കുകയും ചെയ്തു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

വിദ്യാർത്ഥിനിയെ പീഡിപ്പിച്ച ഓട്ടോ ഡ്രൈവർ അറസ്റ്റിൽ

ഉപതെരഞ്ഞെടുപ്പ്: തിരുവമ്പാടി നിയോജക മണ്ഡലത്തില്‍ മൂന്ന് ദിവസം ഡ്രൈ ഡേ പ്രഖ്യാപിച്ചു

ബാലികയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ രണ്ടാനച്ഛനെ മരണം വരെ തൂക്കിലേറ്റാൻ കോടതി വിധി

അയോധ്യയിലെ രാമക്ഷേത്രം അടക്കമുള്ള ഹിന്ദു ആരാധനാലയങ്ങൾ ആക്രമിക്കും, ഭീഷണിയുമായി ഖലിസ്ഥാൻ നേതാവ്

ഉപതിരഞ്ഞെടുപ്പ്: സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് വേതനത്തോട് കൂടിയ അവധി

അടുത്ത ലേഖനം
Show comments