Webdunia - Bharat's app for daily news and videos

Install App

സോഷ്യൽ മീഡിയ വഴി പരിചയം: പെൺകുട്ടിയെ പീഡിപ്പിച്ചയാൾ പിടിയിൽ

എ കെ ജെ അയ്യര്‍
ഞായര്‍, 7 ഓഗസ്റ്റ് 2022 (10:57 IST)
തിരുവനന്തപുരം: സോഷ്യൽ മീഡിയയായ ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട കോളേജ് വിദ്യാർത്ഥിനിയെ ലോഡ്ജിൽ എത്തിച്ചു പീഡിപ്പിച്ച ആളെ പോലീസ് അറസ്റ്റ് ചെയ്തു. ചിറയിൻകീഴ് വെള്ളല്ലൂർ കീഴ്പെരൂർ കൃഷ്ണസ്വാമി ക്ഷേത്രത്തിനടുത്ത് താമസം  വിനീത് എന്ന 25 കാരനെ തമ്പാനൂർ പൊലീസാണ് അറസ്റ്റ് ചെയ്തത്.

പറവൂർ സ്വദേശിയായ പെൺകുട്ടിയെ കഴിഞ്ഞ മാസമാണ് തമ്പാനൂരിലെ ലോഡ്ജിൽ എത്തിച്ചു ഇയാൾ പീഡിപ്പിച്ചത്. ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട ശേഷം ഇയാൾ വാട്ട്സ്ആപ്പ്, ഫേസ്‌ബുക്ക് എന്നിവ വഴി പിന്തുടർന്ന് നയത്തിൽ ഇവരെ വലയിലാക്കുകയാണ് ഇയാളുടെ രീതി. ഇയാൾക്കെതിരെ സമാനമായ ചില കേസുകളെ കുറിച്ച് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ടെന്നാണ് സൂചന.

തനിക്കു പുതിയൊരു കാർ വാങ്ങുന്നതിനു തനിക്കൊപ്പം വരണമെന്ന് പറഞ്ഞായിരുന്നു ഇയാൾ പെൺകുട്ടിയെ തമ്പാന്നൂരിലേക്ക് വരുത്തിയത്. പിന്നീട് ഒന്ന് ഫ്രഷ് ആകണമെന്ന് പറഞ്ഞു ലോഡ്ജിൽ മുറിയെടുത്ത ശേഷമായിരുന്നു പീഡിപ്പിച്ചത്. എന്നാൽ പെൺകുട്ടി പിന്നീട് സുഹൃത്തുക്കളെ വിവരം അറിയിച്ചതോടെ പരാതി നൽകി. തുടർന്നാണ് പോലീസ് ഇയാളെ പിടികൂടിയത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

പൂട്ടിയിട്ട വീട്ടിൽ കവർച്ച : 10 ലക്ഷവും മൊബൈൽ ഫോണുകളും നഷ്ടപ്പെട്ടു

ഓടുന്ന ബൈക്കിൽ നിന്നു കൊണ്ട് റീൽസ് ഷൂട്ട് ചെയ്ത യുവാക്കൾക്ക് ദാരുണാന്ത്യം

പീഡനക്കേസിൽ 21 കാരൻ പോലീസ് പിടിയിൽ

ജോലി സമ്മർദ്ദമെന്ന് സംശയം, സ്വയം ഷോക്കടിപ്പിച്ച് ഐടി ജീവനക്കാരന്റെ ആത്മഹത്യ

രഹസ്യവിവരം കിട്ടി, 31കാരന്റെ വീട്ടില്‍ നിന്നും കണ്ടെത്തിയത് ഒന്നരകോടിയുടെ മയക്കുമരുന്ന്

അടുത്ത ലേഖനം
Show comments