Webdunia - Bharat's app for daily news and videos

Install App

വിദ്യാർത്ഥിനിയെ പീഡിപ്പിച്ച ബസ് ജീവനക്കാർ പിടിയിൽ

എ കെ ജെ അയ്യര്‍
ശനി, 16 സെപ്‌റ്റംബര്‍ 2023 (18:43 IST)
കൊല്ലം : ഒമ്പതാം ക്ലാസിൽ പഠിക്കുന്ന വിദ്യാർത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച സ്വകാര്യ ബസ് ഡ്രൈവറും കണ്ടക്ടറും പോലീസ് പിടിയിലായി. പെരുമൺ - മാങ്ങാട് വഴി ചാവറയിലേക്ക് സർവീസ് നടത്തുന്ന സ്വകാര്യ ബസിലെ ഡ്രൈവർ മാങ്ങാട് തട്ടയ്ക്കാട്ട് വീട്ടിൽ ജോഷി (29), കണ്ടക്ടർ മാങ്ങാട് വലിയവില വീട്ടിൽ കണ്ണൻ (28) എന്നിവരാണ് പിടിയിലായത്.  

സ്വകാര്യ ബസിലെ സ്ഥിരം യാത്രക്കാരി ആയിരുന്ന പെൺകുട്ടിയെ ബസിലെ കണ്ടക്ടറായിരുന്ന കണ്ണനാണ് പ്രണയം നടിച്ചു വശത്താക്കിയത്. ആഴ്ചകൾക്ക് മുമ്പ് സ്‌കൂളിൽ നിന്നെത്തിയ പെൺകുട്ടിയെ ഇരുവരും ചേർന്ന് കാറിൽ കൊണ്ടുപോയി ചെമ്മക്കാട്  എത്തിച്ച ശേഷം കാറിൽ വച്ച് പീഡിപ്പിക്കുകയായിരുന്നു.

വിവരം പെൺകുട്ടി സ്‌കൂൾ അധ്യാപകരെ അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ പരാതി നൽകി. അഞ്ചാലുംമൂട്ട് പോലീസ് പോക്സോ നിയമപ്രകാരം കേസെടുത്താണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ പ്രതികളെ കോടതി റിമാൻഡ് ചെയ്തു.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

നിപ രോഗലക്ഷണങ്ങളുമായി രണ്ട് പേര്‍ മഞ്ചേരി മെഡിക്കല്‍ കോളേജില്‍; ഇന്ന് ആറ് പേരുടെ പരിശോധനാഫലം നെഗറ്റീവ്

ആലപ്പുഴയില്‍ വിദേശത്തുനിന്നെത്തിയ ആള്‍ക്ക് എംപോക്‌സ് സംശയം; ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

പുനലൂരില്‍ കാറപകടം; അമ്മയ്ക്കും മകനും ദാരുണാന്ത്യം

ചിക്കൻ കറിയിൽ പുഴുക്കളെ കണ്ടെത്തിയതായി പരാതി - ഹോട്ടൽ അടപ്പിച്ചു

കട്ടപ്പനയിലെ ഹോട്ടലില്‍ വിളമ്പിയ ചിക്കന്‍കറിയില്‍ ജീവനുള്ള പുഴുക്കള്‍; മൂന്ന് വിദ്യാര്‍ത്ഥികള്‍ ആശുപത്രിയില്‍

അടുത്ത ലേഖനം
Show comments