Webdunia - Bharat's app for daily news and videos

Install App

വ്യാജ ഹാള്‍മാര്‍ക്ക് ഉപയോഗിച്ച് വ്യാജ സ്വര്‍ണ്ണ വില്‍പ്പന: 3 പേര്‍ പിടിയില്‍

എ കെ ജെ അയ്യര്‍
ഞായര്‍, 11 ഒക്‌ടോബര്‍ 2020 (13:32 IST)
പാലോട്: വ്യാജ ഹാള്‍മാര്‍ക്ക് ഉപയോഗിച്ച് വ്യാജ സ്വര്‍ണ്ണ വില്‍പ്പന നടത്തിയ കേസുമായി ബന്ധപ്പെട്ടു ഒരു സ്ത്രീ ഉള്‍പ്പെടെ നാല് പേര്‍  പിടിയില്‍. നെടുനങ്ങാട് അഴീക്കോട് പറങ്കിമാവുവിള സുബഹാന അന്‍സിലില്‍ സനൂപ് (25), പൂന്തുറ ഷാന്‍ അന്‍സിലില്‍ അഹാദ് ഷാന്‍ (24), ബിആപ്പള്ളി സ്വദേശിനി വാഹിദ (34) എന്നിവരാണ് പിടിയിലായത്.
 
പിടിയിലായ 3 പേര്‍ ചേര്‍ന്ന് പാലോട്ട് രണ്ട് ജൂവലറികളില്‍ രണ്ട് വളകള്‍ വില്‍ക്കാന്‍ ചെന്നപ്പോഴാണ് ഇത് വ്യാജ സ്വര്‍ണ്ണആണെന്ന് കണ്ടെത്തിയത്. നെടുങ്ങാട്ടെ ഒരാളാണ് ഇത്തരത്തില്‍ സ്വര്‍ണ്ണം നല്‍കിയതെന്ന് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.
 
ഇവര്‍ ആദ്യ സ്വര്‍ണ്ണ വില്‍പ്പന നടത്തിയത് കുളത്തൂപ്പുഴയില്‍ ഒരു ജൂവലറിയിലായിരുന്നു. ബി.ഐ.എസ് ഹാള്‍ മാര്‍ക്ക് മുദ്രയോട് കൂടിയാണ് വ്യാജ രീതിയില്‍ സ്വര്‍ണ്ണ ഉണ്ടാക്കിയിരിക്കുന്നത്. ശ്രീകാര്യ, പോത്തന്‍കോട്, ചിറയിന്‍കീഴ്, കാട്ടാക്കട, പേയാട്, നെയ്യാറ്റിന്‍കര എന്നിവിടങ്ങളില്‍ വ്യാജ സ്വര്‍ണ്ണ വില്‍പ്പന നടത്തിയതായി ഇവര്‍ പറഞ്ഞു. പാലോട് പോലീസ് ഇന്‍സ്പെക്ടര്‍ സി.കെ.അനോജിന്റെ നേതൃത്വത്തിലുള്ള പോലീസാണ് പ്രതികളെ പിടിച്ചത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

ജോലി സമ്മർദ്ദം മറികടക്കാൻ വീട്ടിൽ നിന്നും പഠിപ്പിക്കണം, ദൈവത്തെ ആശ്രയിച്ചാൽ മറികടക്കാനാകും: വിവാദ പരാമർശവുമായി നിർമല സീതാരാമൻ

വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച ട്യൂഷന്‍ സെന്റര്‍ അദ്ധ്യാപകന്‍ അറസ്റ്റില്‍

പോലീസ് ഉദ്യോഗസ്ഥൻ ആത്മഹത്യ ചെയ്ത നിലയിൽ

സത്യം പറഞ്ഞവരൊക്കെ ഒറ്റപ്പെട്ടിട്ടേയുള്ളു, അൻവറിന് നൽകുന്നത് ആജീവനാന്ത പിന്തുണയെന്ന് യു പ്രതിഭ

ഒരിടവേളയ്ക്കു ശേഷം വീണ്ടും മഴയെത്തുന്നു; സംസ്ഥാനത്ത് ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

അടുത്ത ലേഖനം
Show comments