Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

ബ്രൂവറികളുടെ അനുമതി: മാനദണ്ഡങ്ങളിൽ മാറ്റംവരുത്താനൊരുങ്ങി സർക്കാർ

ബ്രൂവറികളുടെ അനുമതി: മാനദണ്ഡങ്ങളിൽ മാറ്റംവരുത്താനൊരുങ്ങി സർക്കാർ
, ബുധന്‍, 24 ഒക്‌ടോബര്‍ 2018 (20:36 IST)
കൊച്ചി : സംസ്ഥാനത്ത് റദ്ദാക്കിയ ബ്രൂവറികൾടെയും ഡിസ്റ്റ്‌ലറികളുടെയും അപേക്ഷകൾ വീണ്ടും പരിഗണിക്കുന്നതിനായി സംസ്ഥാന സർക്കാർ മാനദണ്ഡങ്ങളിൽ മാറ്റം വരുത്താനൊരുങ്ങുന്നു. ഇത് സംബന്ധിച്ച് പുതിയ മാനദങ്ങൾ രൂപീകരിക്കാൻ ആദായ നികുതി വകൂപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി  ആശ തോമസിന്റെ നേതൃത്വത്തിലുള്ള ഉന്നതതല സമിതി എക്സൈസ് കമ്മീഷ്ണറെ ചുമതലപ്പെടുത്തി.
 
അബ്കാരി ചട്ടങ്ങൾ പ്രകാരം എന്തെല്ലാം രേഖകളണ് ബ്രൂവറികൾക്ക് അപേക്ഷിക്കാൻ വേണ്ടത് എന്ന് നിർവചിക്കാനാണ് എക്സൈസ് കമ്മീഷ്ണറെ ചുമതലപ്പെടുത്തിയിരിക്കുന്നത്. 1999 ലെ ഉത്തരവ് പരിഷ്കരിക്കുന്നത് സംബന്ധിച്ചു നിയമവകുപ്പ് സെക്രട്ടറിയോട് സര്‍ക്കാര്‍ അഭിപ്രായം തേടിയിട്ടുണ്ട്.
 
ഈ മാ‍സം 31 മുൻപയി വിശദമായി മനദണ്ഡങ്ങൾ തയ്യാറാക്കി സമർപ്പിക്കാനാണ് നിർദേശം നൽകിയിരിക്കുന്നത്. മദ്യ നിർമ്മാണ പ്ലന്റുകളുടെ ഭൂമിപരിശോധന, മലിനീകരണ നിയന്ത്ര ബോർഡിന്റെ സർട്ടിഫിക്കറ്റുകൾ എന്നിവ ഉൾപ്പെടുത്തിയാവും പുതിയ മാനദണ്ഡങ്ങൾ രൂപപ്പെടുത്തുക. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സന്നിധാനം അശുദ്ധമാക്കാന്‍ ശ്രമിച്ചെന്ന വെളിപ്പെടുത്തല്‍; പ്രസ്‌താവന പാളിയതോടെ മലക്കം മറിഞ്ഞ് രാഹുല്‍ ഈശ്വര്‍