കേന്ദ്രസർക്കാരിന്റെ കാർഷിക നിയമങ്ങൾക്ക് എതിരെ പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചുചേർക്കാനുള്ള സംസ്ഥാന സർക്കാരിന്റെ ശുപാർശ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വീണ്ടും തള്ളി. നിയമസഭാ ചേരേണ്ട സാഹചര്യം നിലവിലില്ലെന്ന് ചൂണ്ടികാണിച്ചാണ് ഗവർണർ ശുപാർശ തള്ളിയത്.
നേരത്തെ സർക്കാർ നൽകിയ ശുപാർശ തള്ളിയതിനെ തുടർന്നാണ് സംസ്ഥാന സർക്കാർ വിശദീകരണമുൾപ്പടെ പുതിയ ശുപാർശ നൽകിയത്. കേന്ദ്രം പാസാക്കിയ കാർഷിക നിയമങ്ങൾക്കെതിരെ പ്രമേയം പാസാക്കാനാണ് സർക്കാർ ബുധനാഴ്‌ച്ച ഒരു മണിക്കൂർ നിയമസഭ സമ്മേളനം വിളിച്ചുചേർക്കാൻ തീരുമാനിച്ചത്. പ്രതിപക്ഷ പിന്തുണയോടെയായിരുന്നു സർക്കാർ നീക്കം.