കേന്ദ്രസർക്കാർ പാസാക്കിയ കാർഷിക നിയമങ്ങളുടെ പകർപ്പ് നിയമസഭയിൽ വലിച്ചുകീറി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ. കാർഷിക സമരങ്ങളുടെ പശ്ചാത്തലത്തിൽ നടന്ന പ്രത്യേക നിയമസഭാ സമ്മേളനത്തിനിടെയായിരുന്നു സംഭവം.
കൊവിഡ് മഹാമാരിയുടെ സമയത്ത് കാർഷിക നിയമങ്ങൾ പാസാക്കേണ്ട എന്ത് അത്യാവശ്യമായിരുന്നു ഉണ്ടായിരുന്നതെന്നും ഇന്ത്യ ഭരിച്ച ബ്രിട്ടീഷ് സർക്കാരിനേക്കാൾ കേന്ദ്രം തരംതാഴരുതെന്നും കേജ്‌രിവാൾ പറഞ്ഞു.കാർഷിക നിയമങ്ങൾക്കെതിരേ തലസ്ഥാനാതിർത്തിയിൽ സമരം ചെയ്യുന്ന കർഷകർക്ക് കുടിക്കാനുളള വെളളവും ചികിത്സാസൗകര്യവും ഡൽഹി സർക്കാർ ലഭ്യമാക്കിയിരുന്നു. സിംഘു അതിർത്തിയിൽ സമരം ചെയ്യുന്ന കർഷകരെ കെജ് രിവാൾ സന്ദർശിക്കുകയും ചെയ്തിരുന്നു.