തിരുവനന്തപുരം: നൂറ്റിആറു പവന്‍ വരുന്ന സ്വര്‍ണ്ണക്കട്ടി മിനുക്കു പണികള്‍ ചെയ്യാനായി ഏല്‍പ്പിച്ചതുമായി ഒളിവില്‍ പോയ രണ്ട് ജൂവലറി ജീവനക്കാരെ പോലീസ് പിടികൂടി. പെരുങ്കടവിള മലയിക്കാത്ത പ്ലാങ്കവിള കിഴക്കേത്തട്ട് പുത്തന്‍വീട്ടില്‍ സുരേഷ് (37), പാലക്കാട് ആലത്തൂര്‍ വാനൂര്‍ മുരുക്കുംപള്ളം വീട്ടില്‍ രമേശ് (37) എന്നിവരാണ് പിടിയിലായത്.
കല്ലമ്പലത്തെ ഒരു ജൂവലറിയില്‍ നിന്നാണ് സ്വര്‍ണ്ണക്കട്ടി ഇവരെ ഏല്‍പ്പിച്ചത്. എന്നാല്‍ ഇത് ഇവര്‍ ജോലി ചെയ്യുന്ന ജൂവലറിയില്‍ അറിയിക്കാതെ സ്വര്‍ണ്ണം പല ചെറു കട്ടികളാക്കി രഹസ്യമായി സൂക്ഷിച്ചു. പിന്നീട് മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫാക്കി പുതുച്ചേരിയിലേക്ക് കടന്നു.
സ്വര്‍ണ്ണക്കട്ടയുടെ ഒരു ഭാഗം പുതുച്ചേരിയിലും ഒരു ഭാഗം കോയമ്പത്തൂരിലും വില്‍പ്പന നടത്തി ആര്‍ഭാട ജീവിതവും തുടങ്ങി. പരാതിയുടെ അടിസ്ഥാനത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച പോലീസ് അന്വേഷണം തുടങ്ങി. വര്‍ക്കല ഡി.വൈ.എസ്.പി ബാബുക്കുട്ടന്റെ നേതൃത്വത്തില്‍ അന്വേഷണം നടക്കുന്നതറിഞ്ഞ ഇവര്‍ പാലക്കാട്ടെത്തി. അപ്പോഴാണ് ഇവര്‍ പിടിയിലായത്. ഇവരില്‍ നിന്ന് സ്വര്‍ണ്ണക്കട്ടിയുടെ പകുതിയോളം ലഭിച്ചിട്ടുണ്ട്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.