Webdunia - Bharat's app for daily news and videos

Install App

കണ്ണൂരിലും സ്വർണ്ണവേട്ട : ഒരു കിലോയിലേറെ സ്വർണ്ണം പിടിച്ചു

Webdunia
ഞായര്‍, 18 ജൂണ്‍ 2023 (08:43 IST)
കണ്ണൂർ : അടുത്തിടെ തിരുവനന്തപുരത്തും കരിപ്പൂരിലും നടന്ന വൻ സ്വർണ്ണവേട്ടയുടെ തുടർച്ചയായി കണ്ണൂര്‍ അന്താരാഷ്ട്ര  വിമാനത്താവളത്തില്‍  ഒരു കിലോയിലധികം സ്വര്‍ണവുമായി എത്തിയ  കാസര്‍കോട് സ്വദേശിയായ യുവാവ് പിടിയിലായി. കഴിഞ്ഞ ദിവസം രാവിലെ  ഷാര്‍ജയില്‍ നിന്നും എയര്‍ ഇന്ത്യാ എക്‌സ് പ്രസിലെത്തിയ കാസര്‍കോട് സ്വദേശി സിയാദ് ഷാഹയില്‍ നിന്നാണ് സ്വര്‍ണം പിടികൂടിയത്.
 
64ലക്ഷം രൂപ വിലവരുന്ന 1067ഗ്രാം സ്വര്‍ണമാണ് ഇയാളില്‍ നിന്നും പിടികൂടിയത്. കുഴമ്പ് രൂപത്തിലുളള സ്വര്‍ണം ക്യാപ്സൂൾ രൂപത്തിലാക്കി മലദ്വാരത്തില്‍ ഒളിപ്പിച്ചാണ് ഇയാള്‍ കടത്താന്‍ ശ്രമിച്ചത്. കസ്റ്റംസും ഡി. ആര്‍. ഐയും  നടത്തിയ പരിശോധനയിലാണ് സ്വര്‍ണം കണ്ടെത്തിയത്.
 
തുടക്കത്തിൽ തന്നെ ചെക്കിങ് ഇന്‍ പരിശോധനയില്‍ സംശയം തോന്നിയതിനെ തുടര്‍ന്ന് യാത്രക്കാരനെ കസ്റ്റഡിയിലെടുത്തു പരിശോധിച്ചപ്പോഴാണ് സ്വര്‍ണം കണ്ടെത്തിയത്. നാലു ഗുളിക മാതൃകയിലാക്കിയ സ്വര്‍ണമാണ് പിടികൂടിയത്. പിടികൂടുമ്പോള്‍ 1181-ഗ്രാം പേസ്റ്റ് രൂപത്തിലാക്കിയ സ്വർണ്ണം  ഉണ്ടായിരുന്നുവെങ്കിലും വേര്‍തിരിച്ചെടുത്തപ്പോള്‍ വെസ്റ്റ് കഴിഞ്ഞു 1067 ഗ്രാമായി കുറഞ്ഞു.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Post Covid: വ്യായാമം ചെയ്യുമ്പോൾ കിതപ്പ്, കോവിഡാനന്തര ശ്വാസകോശക്ഷതം കൂടുതലും ഇന്ത്യക്കാരിലെന്ന് പഠനം

റോബോട്ടിനെ ബഹിരാകാശത്തെത്തിക്കുന്ന ദൗത്യം ജൂലൈയിൽ, ബഹിരാകാശനിലയം പൂർത്തിയാക്കുക 2035ൽ

ബാബു ആന്റണി അങ്ങനെ ചെയ്തത് എന്തിനാണെന്ന് ഇപ്പോഴും അറിയില്ല, അന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ചു; നടി ചാര്‍മിളയുടെ ജീവിതം

സാരിയില്‍ അതിസുന്ദരിയായി ശ്വേത മേനോന്‍, ചിത്രങ്ങള്‍ കാണാം

തണ്ണിമത്തന്‍ പൊട്ടിത്തെറിക്കുന്നത് ഇക്കാരണത്താല്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

മൂന്ന് ഖാന്മാരെയും ഒരുമിച്ച് ഡാൻസ്, അംബാനി എത്ര രൂപ മുടക്കിയെന്ന് അറിയാമോ?

ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും പണിമുടക്കി, സക്കർബർഗിന് നഷ്ടം 23,127 കോടിയോളം

അടുത്ത സോണിയ ഗാന്ധിയാകാന്‍ പ്രിയങ്ക ! അമ്മയുടെ മണ്ഡലത്തില്‍ നിന്ന് മത്സരിക്കും, രാഹുല്‍ അമേഠിയില്‍ തന്നെ

പദ്മജ വേണുഗോപാല്‍ ബിജെപിയിലേക്കോ?

മസ്റ്ററിംഗ് ജോലികൾ ഇനിയും ബാക്കി, റേഷൻ കടകൾ 15,16,17 തീയതികളിൽ പ്രവർത്തിക്കില്ല

അടുത്ത ലേഖനം
Show comments