Webdunia - Bharat's app for daily news and videos

Install App

അമ്മയെ ഒരു സംഘം ഹൈജാക്ക് ചെയ്യുന്നു, മോഹൻലാൽ മൗനം വെടിയണമെന്ന് ഗണേഷ്‌കുമാർ

Webdunia
ഞായര്‍, 3 ജൂലൈ 2022 (17:03 IST)
ഇടവേള ബാബുവിൻ്റെ സംഘടനയുമായി ബന്ധപ്പെട്ട പരാമർശത്തെക്കുറിച്ച് കെബി ഗണേഷ്‌കുമാർ അമ്മ പ്രസിഡൻ്റ് മോഹൻലാലിന് അയച്ച കത്ത് പുറത്ത്. അമ്മ സംഘടന ക്ലബാണെന്ന് പരാമർശം നടത്തിയ ഇടവേള ബാബു ജനറൽ സെക്രട്ടറി സ്ഥാനത്ത് തുടരാൻ അർഹനാണോ എന്ന് ഗണേഷ്‌കുമാർ കത്തിൽ ചോദിക്കുന്നു.
 
എന്തുകൊണ്ടാണ് ദിലീപിനും വിജയ് ബാബുവിനും രണ്ട് നീതി എന്നത് വ്യക്തമാക്കണം. ദിലീപിനെതിരെ കേസ് വന്നപ്പോൾ അമ്മയിൽ നിന്നും രാജി വെയ്ക്കുന്ന സമീപനമുണ്ടായി. എന്നാൽ വിജയ് ബാബുവിൻ്റെ കാര്യത്തിൽ ഇതല്ല സ്ഥിതി. വിജയ് ബാബുവിൻ്റെ മാസ് എൻട്രി അമ്മയുടെ യൂട്യൂബിൽ പ്രസിദ്ധീകരിച്ചത് തെറ്റാണ്.
 
ബിനീഷ് കൊടിയേരിയുടേത് സാമ്പത്തികകുറ്റമാണ്. അതും പീഡനകേസും തമ്മിലുള്ള താരതമ്യം എന്തിനാണ്. ജഗതി ശ്രീകുമാറിനെ ഇടവേള ബാബു അപമാനിക്കാൻ ശ്രമിച്ചത് എന്തിനായിരുന്നു.അമ്മയെ ഒരു സംഘം ഹൈജാക്ക് ചെയ്യുന്ന അവസ്ഥയാണുള്ളത്. അമ്മയുടെ അംഗത്വ ഫീസ് രണ്ട് ലക്ഷമാക്കി ഉയർത്തിയതിനെയും ഗണേഷ് ചോദ്യം ചെയ്യുന്നു. തൻ്റെ ചോദ്യങ്ങൾക്ക് മോഹൻലാൽ മറുപടി പറയുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം മൗനം വെടിയണമെന്നും ഗണേഷ്‌കുമാർ പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ശുചിമുറി മാലിന്യം കൊണ്ടുവന്ന വാഹനം തടഞ്ഞു: അധികൃതർ 25000 രൂപ പിഴയിട്ടു

ന്യുനമര്‍ദ്ദം ചക്രവാത ചുഴിയായി ദുര്‍ബലമായി; വരും മണിക്കൂറുകളില്‍ ഈ ജില്ലകളില്‍ മഴയ്ക്ക് സാധ്യത

വിവാഹക്ഷണക്കത്തിന്റെ രൂപത്തില്‍ പുതിയ തട്ടിപ്പ്, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

'ആര്‍ബിഐയില്‍ നിന്നാണ്, നിങ്ങളുടെ ക്രെഡിറ്റ് കാര്‍ഡുകള്‍ ബ്ലോക്കായിട്ടുണ്ട്'; ഈ നമ്പറുകളില്‍ നിന്ന് കോള്‍ വന്നാല്‍ ശ്രദ്ധിക്കുക

നൽകിയ സ്നേഹത്തിന് പകരം നൽകാൻ വയനാട് അവസരം തരുമെന്ന് കരുതുന്നു: പ്രിയങ്ക ഗാന്ധി

അടുത്ത ലേഖനം
Show comments