Webdunia - Bharat's app for daily news and videos

Install App

കിഫ്ബിയിൽ പണം വെട്ടിക്കൽ; ധനകാര്യവകുപ്പിനെതിരെ രൂക്ഷ വിമര്‍ശനവുമായി മന്ത്രി ജി സുധാകരന്‍

Webdunia
ഞായര്‍, 10 നവം‌ബര്‍ 2019 (16:15 IST)
ധനവകുപ്പിനെതിരെയും  കിഫ്ബിയ്‌ക്കെതിരെയും രൂക്ഷ വിമര്‍ശനവുമായി പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരന്‍ രംഗത്ത്. കിഫ്ബി പ്രവര്‍ത്തനങ്ങളില്‍ പൊതുമരാമത്ത് വകുപ്പിന് ഒന്നും ചെയ്യാനില്ല. പൊതുമരാമത്ത് വകുപ്പ് എഞ്ചിനീയര്‍മാര്‍ എന്ത് റിപ്പോര്‍ട്ട് കൊടുത്താലും കിഫ്ബി ഉദ്യോഗസ്ഥര്‍ അത് വെട്ടുമെന്നും ജി സുധാകരൻ പറഞ്ഞു.
 
“കിഫ്ബിയിലെ കാര്യങ്ങളിൽ ഇടപെടേണ്ട കാര്യം പൊതുമരാമത്ത് എഞ്ചിനീയര്‍മാര്‍ക്കില്ല. പൊതുമരാമത്ത് ഉദ്യോഗസ്ഥര്‍ എന്ത് കൊടുത്താലും കിഫ്ബിയിലെ ചീഫ് ടെക്‌നിക്കല്‍ എക്‌സാമിനറായിരിക്കുന്ന ഉദ്യോഗസ്ഥന്‍ അത് വെട്ടും. അയാള്‍ ഒരു രാക്ഷസനാണ്. അയാള്‍ ഭകന്‍ ഭക്ഷണം കാത്തിരിക്കുന്നത് പോലെയാണ്. എല്ലാ ദിവസവും പിടിച്ചുവെക്കാന്‍ അയാള്‍ക്ക് എന്തെങ്കിലും വേണം. എന്തിനാ ഇങ്ങനെയൊരു മനുഷ്യന്‍ അവിടെയിരിക്കുന്നത്.
 
നിര്‍മാണവും അറ്റകുറ്റ പണികളും കിഫ്ബിയെ ഏല്‍പ്പിച്ചതിന്റെ ഉത്തരവാദിത്വം പൊതുമരാമത്ത് വകുപ്പിനല്ല. ചെയ്യാനാവുന്ന പണി മാത്രം പൊതുമരാമത്ത് എഞ്ചിനീയര്‍മാര്‍ ഏറ്റെടുത്താല്‍ മതി. സ്‌കൂളുകളുടെ പണി ഏറ്റെടുക്കേണ്ട. അകഴിയാത്ത പണി ഏറ്റെടുക്കുന്നതിലൂടെ തീര്‍ക്കാന്‍ കഴിയാതെ പേരുദോഷവും പരാതിയും കേള്‍ക്കേണ്ടി വരുമെന്നും അദ്ദേഹം പറയുന്നു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

വിദ്യാർത്ഥിനിയെ പീഡിപ്പിച്ച ഓട്ടോ ഡ്രൈവർ അറസ്റ്റിൽ

ഉപതെരഞ്ഞെടുപ്പ്: തിരുവമ്പാടി നിയോജക മണ്ഡലത്തില്‍ മൂന്ന് ദിവസം ഡ്രൈ ഡേ പ്രഖ്യാപിച്ചു

ബാലികയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ രണ്ടാനച്ഛനെ മരണം വരെ തൂക്കിലേറ്റാൻ കോടതി വിധി

അയോധ്യയിലെ രാമക്ഷേത്രം അടക്കമുള്ള ഹിന്ദു ആരാധനാലയങ്ങൾ ആക്രമിക്കും, ഭീഷണിയുമായി ഖലിസ്ഥാൻ നേതാവ്

ഉപതിരഞ്ഞെടുപ്പ്: സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് വേതനത്തോട് കൂടിയ അവധി

അടുത്ത ലേഖനം
Show comments