Webdunia - Bharat's app for daily news and videos

Install App

ഫ്രാങ്കോ മുളക്കലിനെതിരെ സി ബി ഐ അന്വേഷണം വേണ്ട; പൊലീസിനെ സ്വതന്ത്രമായി അന്വേഷിക്കാൻ വിടണമെന്ന് ഹൈക്കോടതി

Webdunia
തിങ്കള്‍, 24 സെപ്‌റ്റംബര്‍ 2018 (12:25 IST)
കന്യാസ്ത്രീയെ ഫ്രാങ്കോ മുളക്കൽ പീഡനത്തിനിരയാക്കിയ കേസിൽ സി ബി ഐ അന്വേഷണം നിലവിൽ ആവശ്യമില്ലെന്ന് ഹൈക്കോടതി. കേസിൽ പൊലീസിനെ സ്വതന്ത്രമായി  അന്വേഷിക്കാൻ ‘വിടണമെന്നും ഹൈക്കോടതി പറഞ്ഞു. ഭിഷപ്പിനെതിരെ സി ബി ഐ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ടുള്ള പൊതു താൽപര്യ ഹർജികൾ തീർപ്പാക്കിക്കൊണ്ടായിരുന്നു കോടതിയുടേ നടപടി.
 
കേസിൽ സി ബി ഐ അന്വേഷണം ആവശ്യപ്പെട്ടും, കോടതിയുടെ നിരീക്ഷണത്തിൽ അന്വേഷണം നടത്തണം, കന്യാസ്തീകൾക്ക് സുരക്ഷ നൽകണം എന്നീ ആവശ്യങ്ങൾ ഉന്നയിച്ചും സമർപ്പിക്കപ്പെട്ട മൂന്ന് പൊതുതാൽ‌പര്യ ഹർജികളാണ് ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട ബഞ്ച് തീർപ്പാക്കിയത്. 
 
ഹർജികളിലെ അവശ്യങ്ങൾ ഇപ്പോഴത്തെ സാഹചര്യത്തിൽ നിലനിൽക്കില്ലെന്ന് നിരീക്ഷിച്ച കോടതി ഹർജികൾക്ക് പിന്നിൽ മറ്റെന്തെങ്കിലും താൽ‌പര്യങ്ങളുണ്ടോ എന്ന് ഹർജിക്കാരോട് ആരാഞ്ഞു. അതേ സമയം ഇന്ന് പൊലീസ് കസ്റ്റഡി പൂർത്തിയാവുന്ന സാഹചര്യത്തിൽ ഫ്രാങ്കോ മുളക്കലിനെ ഉച്ചക്ക് രണ്ടരയോടെ പാല മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കും.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ശുചിമുറി മാലിന്യം കൊണ്ടുവന്ന വാഹനം തടഞ്ഞു: അധികൃതർ 25000 രൂപ പിഴയിട്ടു

ന്യുനമര്‍ദ്ദം ചക്രവാത ചുഴിയായി ദുര്‍ബലമായി; വരും മണിക്കൂറുകളില്‍ ഈ ജില്ലകളില്‍ മഴയ്ക്ക് സാധ്യത

വിവാഹക്ഷണക്കത്തിന്റെ രൂപത്തില്‍ പുതിയ തട്ടിപ്പ്, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

'ആര്‍ബിഐയില്‍ നിന്നാണ്, നിങ്ങളുടെ ക്രെഡിറ്റ് കാര്‍ഡുകള്‍ ബ്ലോക്കായിട്ടുണ്ട്'; ഈ നമ്പറുകളില്‍ നിന്ന് കോള്‍ വന്നാല്‍ ശ്രദ്ധിക്കുക

നൽകിയ സ്നേഹത്തിന് പകരം നൽകാൻ വയനാട് അവസരം തരുമെന്ന് കരുതുന്നു: പ്രിയങ്ക ഗാന്ധി

അടുത്ത ലേഖനം
Show comments