Webdunia - Bharat's app for daily news and videos

Install App

ഓണാഘോഷ പരിപാടികള്‍ക്കിടെ ക്ലാസ് മുറിയിലിരുന്നു മദ്യപാനം; ചോദ്യം ചെയ്ത ടീച്ചറെ അവര്‍ ചെയ്തത്... നാലുപേര്‍ അറസ്റ്റില്‍

Webdunia
വെള്ളി, 1 സെപ്‌റ്റംബര്‍ 2017 (15:10 IST)
സംസ്ഥാനത്തെ സ്കൂളുകളിലും കോളേജുകളിലുമെല്ലാം ഓണാഘോഷങ്ങൾ പൊടിപൊടിക്കുകയാണ്. എന്നാൽ ഞീഴൂർ ഐഎച്ച്ആർഡി കോളേജിലെ ഓണാഘോഷവുമായി ബന്ധപ്പെട്ട് അരങ്ങേറിയ ഒരു സംഭവമാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. ഓ​ണം ആ​ഘോ​ഷി​ക്കുന്നതിനിടയില്‍ ക്ലാ​സ് മു​റി​യി​ലി​രു​ന്നു മ​ദ്യ​പി​ക്കു​ക​യും അത് ചോദ്യം ചെയ്ത അ​ധ്യാ​പ​ക​രെ ഭീ​ഷി​ണി​പെ​ടു​ത്തു​ക​യും ചെ​യ്ത വി​ദ്യാ​ർ​ഥി​ക​ൾ​ക്കെ​തി​രെ പൊ​ലീ​സ് കേ​സെ​ടു​ത്തു. പ്രി​ൻ​സി​പ്പാ​ളി​ന്‍റെ പ​രാ​തി​യെ തു​ട​ർ​ന്നാണ് പൊ​ലീ​സ് നാ​ല് വി​ദ്യാ​ർ​ഥി​ക​ൾ​ക്കെ​തി​രെ കേ​സെ​ടു​ത്തത്. 
 
കോ​ള​ജി​ൽ ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​ക​ൾ ന​ട​ക്കു​ന്നതിനിടെ നാ​ല് വി​ദ്യാ​ർ​ഥി​ക​ൾ ക്ലാ​സ്സ് മു​റി​യി​ലി​രു​ന്ന മ​ദ്യ​പി​ക്കുകയായിരുന്നു. ഇക്കാര്യമറിഞ്ഞെത്തി​യ അ​ധ്യാ​പ​ക​ർ ക്ലാ​സ്സ് മു​റി​യി​ലെ മ​ദ്യ​പാ​നം ചോ​ദ്യം ചെ​യ്ത​തോ​ടെ വി​ദ്യാ​ർ​ഥി​ക​ൾ അ​ധ്യാ​പ​ക​ർ​ക്കു നേ​രേ ത​ട്ടി ക​യ​റുകയും അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റു​കയും ചെയ്തു. തുടര്‍ന്ന് സം​ഭ​വ​മ​റി​ഞ്ഞെ​ത്തി​യ പ്രി​ൻ​സി​പ്പ​ൾ മ​ദ്യ​ല​ഹ​രി​യി​ലാ​യി​രു​ന്ന വി​ദ്യാ​ർ​ഥി​ക​ളോ​ട് കോ​ള​ജ് പ​രി​സ​ര​ത്ത് നി​ന്ന് പോകാന്‍ ആ​വ​ശ്യ​പ്പെ​ട്ടു. 
 
ഇതോടെ പ്രി​ൻ​സി​പ്പ​ളി​നുനേരെ കൈ​യ്യേറ്റ ശ്രമമുണ്ടായി.  ഈ സമയത്ത് കോ​ള​ജി​ന്‍റെ പ്ര​ധാ​ന​ക​വാ​ടം അ​ട​ച്ച സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ര​നെ​യും വി​ദ്യാ​ർ​ഥി​ക​ൾ കൈ​യ്യേ​റ്റം ചെ​യ്തു. പ്രശ്നം രൂക്ഷമായതോടെ ഓ​ണാ​ഘോ​ഷ​ങ്ങ​ൾ നി​റു​ത്തി​വ​ക്കുകയും തുടര്‍ന്ന് പ്രി​ൻ​സി​പ്പ​ൾ പൊ​ലീ​സി​ൽ വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു. പ്രി​ൻ​സി​പ്പാ​ളി​ന്‍റെ പ​രാ​തി​യുടെ അടിസ്ഥാനത്തില്‍ കോ​ളേ​ജി​ലെ നാ​ല് മൂ​ന്നാം​വ​ർ​ഷ ബി​രു​ദ​വി​ദ്യാ​ർ​ഥി​ക​ളെ ക​സ്റ്റ​ഡി​ലെ​ടു​ക്കു​കയായിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

സ്വകാര്യ പ്രാക്ടീസ്: ആര്യനാട് സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടറെ സസ്‌പെന്‍ഡ് ചെയ്തു

ചന്ദ്രബാബു നായിഡു ജന്മനാ കള്ളനാണെന്ന് ജഗന്‍ മോഹന്‍ റെഡി; പ്രധാനമന്ത്രിക്ക് കത്തയച്ചു

"മോനെ ഹനുമാനെ"... മലയാളി റാപ്പറെ കെട്ടിപിടിച്ച് മോദി: വീഡിയോ വൈറൽ

സംസ്ഥാനത്ത് സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളില്‍ വര്‍ധനവ്; ക്രൈം റിക്കാര്‍ഡ്‌സ് ബ്യൂറോയുടെ കണക്കുകള്‍ പുറത്ത്

ഇതെന്താ രാമായണമോ? മുഖ്യമന്ത്രി കസേര കേജ്‌രിവാളിന് ഒഴിച്ചിട്ട് മറ്റൊരു കസേരയിൽ ഇരുന്ന് ആതിഷി, ഡൽഹിയിൽ നാടകീയ സംഭവങ്ങൾ

അടുത്ത ലേഖനം
Show comments