Webdunia - Bharat's app for daily news and videos

Install App

ചികിത്സാ തട്ടിപ്പ്: അമ്മയും മകളും അറസ്റ്റില്‍

എ കെ ജെ അയ്യര്‍
ശനി, 10 ജൂലൈ 2021 (13:34 IST)
കൊച്ചി: ചികിത്സാ സഹായത്തിന്റെ പേരില്‍ നടത്തിയ തട്ടിപ്പില്‍ അമ്മയും മകളും പോലീസ് പിടിയിലായി. പാലാ ഓലിക്കല്‍ മറിയാമ്മ സെബാസ്റ്റിയന്‍ (59), മകള്‍ അനിത (29) എന്നിവരാണ് പോലീസ് പിടിയിലായത്. സമൂഹ മാധ്യമത്തിലൂടെ ആത്മീയതയുടെ നിറം ചേര്‍ത്താണ് ഇവര്‍ ചികിത്സാ സഹായത്തിനെന്ന പേരില്‍ തട്ടിപ്പു നടത്തി പണം കൈക്കലാക്കിയത്.
 
യഥാര്‍ത്ഥത്തില്‍ ഇടപ്പള്ളിയിലെ അമൃത ആശുപത്രിയില്‍ ഗുരുതരമായ രോഗം ബാധിച്ചു കിടക്കുന്ന ഒരു കൃസ്ത്യന്‍ പെണ്‍കുട്ടിയുടെ ചികിത്സയ്ക്ക് എന്ന പേരില്‍ സമൂഹ മാധ്യമത്തില്‍ ഒരു വ്യാജ പ്രൊഫൈല്‍ ഉണ്ടാക്കുകയും അതില്‍ ഇവരുടെ അകൗണ്ട് നമ്പര്‍ നല്‍കുകയും ചെയ്തു. പണം വരാനും തുടങ്ങി.
 
എന്നാല്‍ ഈ സമയം അമൃതയില്‍ ഒരു ഡോക്ടര്‍ ഈ പ്രൊഫൈല്‍ കാണുകയും ഇതിലെ തട്ടിപ്പ് കണ്ടെത്തുകയും ചെയ്തു. തുടര്‍ന്ന് സമൂഹ മാധ്യമത്തിലെ അഡ്മിന് തന്നെ പരാതി നല്‍കി. വിവരം പോലീസില്‍ പരാതിയായി എത്തി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്.
 
മറിയാമ്മ പാലായിലെ സഹകരണ ബാങ്ക് കാഷ്യറായിരുന്നപ്പോള്‍അവിടെ നിന്ന് മൂന്നു വര്ഷം മുമ്പ് പല തവണയായി അരക്കോടി രൂപ തട്ടിയെടുത്ത കേസിലും പ്രതിയാണ്.  ഇവരുടെ മകന്‍ അരുണ്‍ പാലായിലെ ഒരു ബാങ്കിന്റെ ഇ.ടി.എം ക്യാഷ് ഡിപ്പോസിറ്  മെഷീനില്‍ കള്ളനോട്ടു നിക്ഷേപിച്ചതിനു പിടിയിലായിരുന്നു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

വിദ്യാർത്ഥിനിയെ പീഡിപ്പിച്ച ഓട്ടോ ഡ്രൈവർ അറസ്റ്റിൽ

ഉപതെരഞ്ഞെടുപ്പ്: തിരുവമ്പാടി നിയോജക മണ്ഡലത്തില്‍ മൂന്ന് ദിവസം ഡ്രൈ ഡേ പ്രഖ്യാപിച്ചു

ബാലികയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ രണ്ടാനച്ഛനെ മരണം വരെ തൂക്കിലേറ്റാൻ കോടതി വിധി

അയോധ്യയിലെ രാമക്ഷേത്രം അടക്കമുള്ള ഹിന്ദു ആരാധനാലയങ്ങൾ ആക്രമിക്കും, ഭീഷണിയുമായി ഖലിസ്ഥാൻ നേതാവ്

ഉപതിരഞ്ഞെടുപ്പ്: സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് വേതനത്തോട് കൂടിയ അവധി

അടുത്ത ലേഖനം
Show comments