Webdunia - Bharat's app for daily news and videos

Install App

കലിതുള്ളി കാലവർഷം; കോഴിക്കോട് ഉരുൾപൊട്ടലിൽ 6 പേർ മരിച്ചു, 13 പേരെ കാണാതായി- മഴ 4 ദിവസം കൂടി തുടരും

കാണാതായവർക്കായി തിരച്ചിൽ ഊർജ്ജിതമായി ദുരന്തനിവാരണ സേന

Webdunia
വ്യാഴം, 14 ജൂണ്‍ 2018 (18:22 IST)
കനത്ത മഴയെത്തുടർന്ന് കോഴിക്കോടിന്റെയും വയനാടിന്റെയും കിഴക്കന്‍ മേഖലകളില്‍ ഉരുൾപൊട്ടലും മലവെള്ളപ്പാച്ചിലും. വിവിധ പ്രദേശങ്ങളിൽ ഉരുൾപൊട്ടലും മലവെള്ളപ്പാച്ചിലും മണ്ണിടിച്ചിലുമുണ്ടായി. കോഴിക്കോട് താമരശേരി കരിഞ്ചോലയിൽ ഉരുൾപൊട്ടി ഒരു കുടുംബത്തിലെ മൂന്നു കുട്ടികളടക്കം അഞ്ചുപേർ മരിച്ചു. നിരവധിപേരെ കാണാതായി.
 
താമരശേരിയിലും കക്കയത്തുമായി നാലിടത്താണ് ഉരുൾപൊട്ടിയത്. കട്ടിപ്പാറയിലാണ് കനത്തനാശങ്ങൾ ഉണ്ടായിരിക്കുന്നത്. കോഴിക്കോട്, മലപ്പുറം, വയനാട്, കണ്ണൂര്‍, കാസർകോട്‌, പാലക്കാട്‌ ജില്ലകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചു. 
 
മലപ്പുറം എടവണ്ണ കിഴക്കേചാത്തല്ലൂരിലും ഉരുൾപൊട്ടി. കക്കയം, മങ്കയം, ഈങ്ങപ്പാറ, കട്ടിപ്പാറ എന്നിവിടങ്ങളിലും ഉരുൾ​പൊട്ടലുണ്ടായി. ബാലുശേരി മങ്കയത്തുണ്ടായ ഉരുൾ​പൊട്ടലിൽ നിരവധി വീടുകള്‍ തകര്‍ന്നു.
 
മഴ ശക്തമായതോടെ താമരശേരി ചുരത്തിലും വൻഗതാഗതക്കുരുക്കാണുള്ളത്. വയനാട് - കോഴിക്കോട് ഗതാഗതം തടസമായി. പുല്ലൂരാംപാറയിൽ മലവെള്ളപ്പാച്ചിലുണ്ടായെങ്കിലും ആളപായമില്ല.
 
കാലവര്‍‍‍‍ഷക്കെടുതി നേരിടുന്നതിന് അടിയന്തരനടപടി സ്വീകരിക്കാന്‍ ചീഫ് സെക്ര‌ട്ടറിക്കും കലക്‌ടര്‍മാര്‍ക്കും മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശം നല്‍കി. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

ചന്ദ്രബാബു നായിഡു ജന്മനാ കള്ളനാണെന്ന് ജഗന്‍ മോഹന്‍ റെഡി; പ്രധാനമന്ത്രിക്ക് കത്തയച്ചു

"മോനെ ഹനുമാനെ"... മലയാളി റാപ്പറെ കെട്ടിപിടിച്ച് മോദി: വീഡിയോ വൈറൽ

സംസ്ഥാനത്ത് സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളില്‍ വര്‍ധനവ്; ക്രൈം റിക്കാര്‍ഡ്‌സ് ബ്യൂറോയുടെ കണക്കുകള്‍ പുറത്ത്

ഇതെന്താ രാമായണമോ? മുഖ്യമന്ത്രി കസേര കേജ്‌രിവാളിന് ഒഴിച്ചിട്ട് മറ്റൊരു കസേരയിൽ ഇരുന്ന് ആതിഷി, ഡൽഹിയിൽ നാടകീയ സംഭവങ്ങൾ

സംസ്ഥാനത്ത് ഇന്ന് മഴ കനക്കും; ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

അടുത്ത ലേഖനം
Show comments