Webdunia - Bharat's app for daily news and videos

Install App

ക്യൂവിൽ ആറടി അകലം, മാസ്കും സാനിറ്റൈസറും നിർബന്ധം, വിധിയെഴുതുന്നത് 88,26,873 വോട്ടർമാർ

Webdunia
ചൊവ്വ, 8 ഡിസം‌ബര്‍ 2020 (07:32 IST)
തിരുവനന്തപുരം: സംസ്ഥാനത്ത് അഞ്ച് ജിലക്കളിൽ തദ്ദേശ തെരഞ്ഞെടുപ്പിലെ ഒന്നാംഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി എന്നി ജില്ലകളിലാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. രാവിലെ ഏഴുമുതൽ വൈകിട്ട് ആറ് വരെയാണ് വോട്ട് രേഖപ്പെടുത്താനാവുക. തിങ്കളാഴ്ച മൂന്നുമണിയ്ക്ക് ശേഷം കൊവിഡ് സ്ഥിരീകരിച്ചവർക്കും, ക്വാറന്റിനിൽ പോയവർക്കും വോട്ടെടുപ്പിന്റെ അവസാന മണിക്കൂറിൽ പിപി‌ഇ കിറ്റ് ധരിച്ച് ബൂത്തിലെത്തി വോട്ട് ചെയ്യാനാകും.
 
കർശന കൊവിഡ് മാനദണ്ഡങ്ങളോടെയാണ് പോളിങ്, ക്യൂവിൽ ആറടി അകലം പാലിയ്ക്കണം, മാസ്ക്, സാനിറ്റൈസർ എന്നിവ നിർബധമാണ് മൂന്ന് വോട്ടർമാരെ മാത്രമേ ഒരുസമയം ബൂത്തിൽ പ്രവേശിപ്പിയ്ക്കു. 395 തദ്ദേശ സ്ഥാപനങ്ങളിലെ 6,910 വാർഡുകളിലേയ്ക്കാണ് ഇന്ന് തെരഞ്ഞെടുപ്പ് നടക്കുന്നത്. 88,26,873 വോട്ടർമാരാണ് അഞ്ച് ജില്ലകളിലായി വിധിയെഴുതുക. വോട്ടർമാരിൽ 41.58,395 പേർ പുരുഷൻമരും, 46,68,267 പേർ സ്ത്രീകളും, 61 പേർ ട്രാൻസ്ജെൻഡേഴ്സുമാണ്. 150 പ്രവാസി വോട്ടുകളുമുണ്ട്. 320 പ്രശ്ന ബാധിത ബൂത്തുകളിൽ വെബ്‌കാസ്റ്റിങ് ഏർപ്പെടുത്തിയിട്ടുണ്ട്. സ്ഥാനാർത്ഥികളുടെ മരണത്തെ തുടർന്ന് കൊല്ലം ജില്ലയിലെ പൻമന പഞ്ചായത്തിലെ രണ്ട് വാർഡുകളിലും, ആലപുഴ ജില്ലയിലെ ചെട്ടിക്കുളങ്ങര പഞ്ചായത്തിലെ ഒരു വാാർഡിലും തെരഞ്ഞെടുപ്പ് മാറ്റിവച്ചു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

അറപ്പുര ശ്രീ ഈശ്വരി അമ്മന്‍ സരസ്വതി ദേവീ ക്ഷേത്രം വിദ്യാരംഭ രജിസ്ട്രേഷന്‍ തുടങ്ങി

Tirupati Laddu: തിരുപ്പതി ലഡ്ഡുവില്‍ ഹിന്ദുവികാരം വൃണപ്പെട്ടോ? ആന്ധ്രയില്‍ സംഭവിക്കുന്നത്

ലെബനനിൽ ആക്രമണവുമായി ഇസ്രായേൽ, പടക്കപ്പൽ വിന്യസിച്ച് യു എസ് : പശ്ചിമേഷ്യയിൽ യുദ്ധഭീതി

സുപ്രീം കോടതിയുടെ യുട്യൂബ് ചാനൽ ഹാക്ക് ചെയ്തതായി റിപ്പോർട്ട്

ഭക്ഷ്യസുരക്ഷാ സൂചികയില്‍ തുടര്‍ച്ചയായ രണ്ടാം വര്‍ഷവും കേരളം ഒന്നാമത്

അടുത്ത ലേഖനം
Show comments