Webdunia - Bharat's app for daily news and videos

Install App

പോലീസിനെ ഏൽപ്പിച്ച ജോലി അവർ ചെയ്യുന്നു, പിഴ ചുമത്തുന്നത് മഹാ അപരാധമായി കാണരുത്: മുഖ്യമന്ത്രി

Webdunia
ചൊവ്വ, 10 ഓഗസ്റ്റ് 2021 (12:56 IST)
ലോക്ക്‌ഡൗൺ നിയന്ത്രണങ്ങളുടെ പേരിൽ പോലീസിന്റെ ഭാഗത്ത് നിന്നുണ്ടാകുന്ന അമിത ഇടപെടലുകളെ പറ്റിയുള്ള പരാതികളെ തള്ളി മുഖ്യമന്ത്രി പിണറായി വിജയൻ. പിഴ ചുമത്തുന്നതിനെ മഹാ അപരാധമായി കാണരുതെന്ന് മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു.
 
പോലീസിനെ ഏ‌ൽപ്പിച്ച ചുമതലയാണ് അവർ ചെയ്യുന്നത്. പോലീസ് ജനങ്ങളുടെ കണ്ണീരൊപ്പുന്നു. ത്യാഗപൂർണമായ പ്രവർത്തനങ്ങളാണ് പോലീസ് ചെയ്യുന്നത്. അതിനെ നിസ്സാരവത്‌കരിക്കരുത്. പോലീസിനെതിരെ  നടക്കുന്നത് പ്രചാരവേലയാണെന്നും ക്രമസമാധാനം പുലരാൻ ആഗ്രഹിക്കാത്തവരാണ് ഇതിന് പിന്നിലെന്നും മുഖ്യമന്ത്രി പറഞ്ഞു.
 
അതേസമയം അട്ടപ്പാടി ഷോളയൂരിൽ ആദിവാസികൾക്കെതിരെ പോലീസ് നടത്തിയ അതിക്രമത്തെയും മുഖ്യമന്ത്രി ന്യായീകരിച്ചു. അറസ്റ്റ് തടയാൻ ശ്രമിച്ച ഊരു മൂപ്പനും സംഘവും ആളെക്കൂട്ടി സംഘർഷം ഉണ്ടാക്കുകയായിരുന്നുവെന്നും നിയമവാ‌ഴ്‌ച്ച ഉറപ്പാക്കാനാണ് പോ‌ലീസ് ശ്രമിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു. അതേസമയം പോലീസ് രാജാണ് സംസ്ഥാനത്ത് നടക്കുന്നതെന്ന് പ്രതിപക്ഷം ആരോപിച്ചു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

നിപ രോഗലക്ഷണങ്ങളുമായി രണ്ട് പേര്‍ മഞ്ചേരി മെഡിക്കല്‍ കോളേജില്‍; ഇന്ന് ആറ് പേരുടെ പരിശോധനാഫലം നെഗറ്റീവ്

ആലപ്പുഴയില്‍ വിദേശത്തുനിന്നെത്തിയ ആള്‍ക്ക് എംപോക്‌സ് സംശയം; ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

പുനലൂരില്‍ കാറപകടം; അമ്മയ്ക്കും മകനും ദാരുണാന്ത്യം

ചിക്കൻ കറിയിൽ പുഴുക്കളെ കണ്ടെത്തിയതായി പരാതി - ഹോട്ടൽ അടപ്പിച്ചു

കട്ടപ്പനയിലെ ഹോട്ടലില്‍ വിളമ്പിയ ചിക്കന്‍കറിയില്‍ ജീവനുള്ള പുഴുക്കള്‍; മൂന്ന് വിദ്യാര്‍ത്ഥികള്‍ ആശുപത്രിയില്‍

അടുത്ത ലേഖനം
Show comments