Webdunia - Bharat's app for daily news and videos

Install App

'സഹായത്തിന്റെ കരങ്ങൾ നീട്ടിയ മലയാളത്തിലെ ഏക പുതുതലമുറ താരം ഐശ്വര്യ ലക്ഷ്മി'; നന്ദി പറഞ്ഞ് ഫെഫ്‌ക

അനു മുരളി
ശനി, 18 ഏപ്രില്‍ 2020 (15:46 IST)
കൊവിഡ് 19 നെ തുടർന്നുണ്ടായ ലോക്ക് ഡൗണിൽ ഉപജീവന മാർഗം നിലച്ച് പോയ ചലച്ചിത്ര പ്രവർത്തകരെ സഹായിക്കാൻ ഫെഫ്ക ആരംഭിച്ച കരുതൽ നിധിയിൽ സഹായവുമായി നടി ഐശ്വര്യ ലക്ഷ്മി. കരുതൽ നിധിയിലേക്ക് സംഭാവന നൽകിയ ഏക പുതുതലമുറ താര ഐശ്വര്യയാണെന്ന് ഫെഫ്ക കുറിച്ചു. നടി സ്വയം സന്നദ്ധയായി മുന്നോട്ട് വരികയായിരുന്നുവെന്ന് ഫെഫ്ക ഫേസ്ബുക്കിൽ കുറിച്ചു. പോസ്റ്റിന്റെ പൂർണരൂപം:
 
പ്രിയ ഐശ്വര്യ ലക്ഷ്മി ,
ഇന്ത്യയിൽ ലോക്ക് ഡൗൺ പ്രഖ്യാപിച്ചപ്പോൾ ആദ്യം നിശ്ചലമായ തൊഴിലിടങ്ങളിലൊന്ന് സിനിമാ മേഖലയായിരുന്നു .
 
അതോടെ ദുരിതത്തിലായ ചലച്ചിത്ര പ്രവർത്തകരെ സാമ്പത്തികമായി സംരക്ഷിക്കാൻ ഫെഫ്ക ആരംഭിച്ചതാണ് 'കരുതൽ നിധി ' പദ്ധതി.
 
ഈ വിവരമറിഞ്ഞ് ഫെഫ്ക അംഗങ്ങൾക്കൊപ്പം , വ്യവസായ രംഗത്ത് നിന്നും , ചലച്ചിത്ര മേഖലയിൽ നിന്നും ധാരാളം സുമനസുകൾ ഈ പദ്ധതിക്കുള്ള പിന്തുണ , ഫെഫ്ക ജനറൽ സെക്രട്ടറി ശ്രീ ബി ഉണ്ണിക്കൃഷ്ണനെ അറിയിച്ചു . ഇന്ത്യയിലെ ദിവസ വേതനക്കാരായ 60000 ത്തിലേറെ ചലച്ചിത്ര തൊഴിലാളികൾക്ക് സാമ്പത്തിക സഹായം നൽകുന്ന വിധത്തിൽ അഖിലേന്ത്യാ തലത്തിലേക്ക് ഈ പദ്ധതി വളർത്താൻ ഇന്ത്യൻ ഫിലിം എപ്ലോയീസ് കോൺഫെഡറേഷൻ (AIFEC ) ജനറൽ സെക്രട്ടറി എന്ന നിലയിൽ ശ്രീ ബി ഉണ്ണിക്കൃഷ്ണന് സാധിച്ചു.
 
ഫെഫ്കയുടെ ഈ സാമ്പത്തിക സമാഹരണത്തിൽ മോഹൻലാൽ , മഞ്ജു വാര്യർ എന്നീ സീനിയർ അഭിനേതാക്കൾക്കൊപ്പം സ്വയം സന്നദ്ധമായി മുന്നോട്ട് വന്ന മലയാളത്തിലെ ഏക പുതുതലമുറ താരം ഐശ്വര്യ ലക്ഷ്മിയായിരുന്നു എന്നത് ഏറെ അഭിമാനത്തോടെയാണ് ഫെഫ്ക ഓർക്കുന്നതും അടയാളപ്പെടുത്തുന്നതും .
 
സിനിമയിൽ കൂടെ പ്രവർത്തിക്കുന്ന സഹസംവിധായകരും , ഭക്ഷണം വിളമ്പുന്ന പ്രൊഡക്ഷൻ അസിസ്റ്റൻസും , സിനിമാ സംഘത്തെ ലക്ഷ്യ സ്ഥാനങ്ങളിലെത്തിക്കാൻ രാപ്പകൽ വണ്ടി ഓടിക്കുന്ന ഡ്രൈവർമാരും .. ഇങ്ങിനെ വിവിധ തസ്തികളിൽ ജോലി ചെയ്യുന്ന ഫെഫ്കക്ക് കീഴിലെ 19 അംഗ സംഘടനകളിലെയും ചലച്ചിത്ര പ്രവർത്തകർ ഈ സ്നേഹ കരുതലിന് താങ്കളോടുള്ള നന്ദി അറിയിക്കുന്നു .
 
അവിസ്മരണീയ കഥാപാത്രങ്ങളാൽ സമ്പന്നമായ ചലച്ചിത്ര ജീവിതം ആശംസിക്കുന്നതിനൊപ്പം , ഞങ്ങളോടൊപ്പം കൈകോർത്തതിന് ഫിലിം എപ്ലോയീസ് ഫെഡറേഷൻ ഓഫ് കേരളയുടെ , ഫെഫ്കയുടെ അഭിനന്ദനങ്ങൾ ..!

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ശബരിമല സർവീസിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഇല്ലാത്ത ബസ് ഉപയോഗിക്കരുതെന്ന് കെ.എസ്.ആർ.ടി.സിയോട് ഹൈക്കോടതി

ശുചിമുറി മാലിന്യം കൊണ്ടുവന്ന വാഹനം തടഞ്ഞു: അധികൃതർ 25000 രൂപ പിഴയിട്ടു

ഭഗവദ് ഗീത തൊട്ട് സത്യപ്രതിജ്ഞ, ഡെമോക്രാറ്റ് വിട്ട് ട്രംപ് പാളയത്തില്‍, യു എസ് ഇന്റലിജന്‍സിനെ ഇനി തുള്‍സി ഗബാര്‍ഡ് നയിക്കും

പനിക്കിടക്കയിൽ കേരളം, സംസ്ഥാനത്ത് എലിപ്പനി വ്യാപകം, ഒരു മാസത്തിനിടെ 8 മരണം

'എതിരെ വരുന്ന വാഹനത്തെ പോലും കാണാന്‍ കഴിയുന്നില്ല'; ഡല്‍ഹിയിലെ വായുനിലവാരം 'ഗുരുതരം'

അടുത്ത ലേഖനം
Show comments