Webdunia - Bharat's app for daily news and videos

Install App

അമലയ്‌ക്ക് കുലുക്കമില്ല, അധികൃതരെ ഞെട്ടിച്ച് ഫഹദിന്റെ നീക്കം; നല്‍കിയത് 17.68 ലക്ഷം രൂപ

അമലയ്‌ക്ക് കുലുക്കമില്ല, അധികൃതരെ ഞെട്ടിച്ച് ഫഹദിന്റെ നീക്കം; നല്‍കിയത് 17.68 ലക്ഷം രൂപ

Webdunia
ചൊവ്വ, 21 നവം‌ബര്‍ 2017 (17:11 IST)
പോണ്ടിച്ചേരിയിൽ ആഡംബര വാഹനം രജിസ്‌റ്റര്‍ ചെയ്‌ത സംഭവത്തില്‍ മോട്ടോർ വാഹന വകുപ്പ് നീക്കം ശക്തമാക്കിയതോടെ നടൻ ഫഹദ് ഫാസിൽ നികുതിയടച്ചു. ആലപ്പുഴ ആർടിഒ ഓഫീസിലെത്തി 17.68 ലക്ഷം രൂപയാണ് താരം നികുതിയടച്ചത്.

ബെൻസ് കാർ സംബന്ധിച്ച രേഖകൾ ഹാജരാക്കണമെന്ന് ആവശ്യപ്പെട്ട് മോട്ടോർ വാഹന വകുപ്പും ക്രൈംബ്രാഞ്ചും ഫഹദിന് നോട്ടീസ് നൽകിയിരുന്നു. ഇതിനു പിന്നാലെയാണ് നികുതിയടച്ച് താരം പ്രശ്‌നങ്ങള്‍ അവസാനിപ്പിച്ചത്.

സംസ്ഥാനത്തെ നികുതി വെട്ടിക്കാനാണ് പോണ്ടിച്ചേരിയിൽ ആഡംബര വാഹനങ്ങള്‍ രജിസ്‌റ്റര്‍ ചെയ്യുന്നത്. പുതുച്ചേരിയിൽ ഒന്നര ലക്ഷം രൂപ മാത്രം നികുതിയായി വരുമ്പോള്‍ കേരളത്തിൽ പതിനാല് മുതൽ ഇരുപത് ലക്ഷം രൂപവരെ നികുതി നല്‍കണം. ഈ സാഹചര്യത്തിലാണ് പോണ്ടിച്ചേരിയിൽ ആഡംബര വാഹനം രജിസ്ട്രേഷന്‍ കൂടുതലായത്.

സമാനമായ കേസ് നടപടികള്‍ നേരിടുന്ന നടി അമലാപോള്‍ നികുതി അടയ്‌ക്കില്ലെന്ന നിലപാടിലാണുള്ളത്. ഇന്ത്യയില്‍ എവിടെയും തനിക്ക് സ്വത്ത് വകകള്‍ സ്വന്തമാക്കാനും വാങ്ങാനുമുള്ള അവകാശമുണ്ടെന്ന നിലപാടിലാണ് അമല. കേസ് സംബന്ധിച്ചുള്ള തുടര്‍ നടപടികള്‍ നേരിടുമെന്നും ഇവര്‍ വ്യക്തമാക്കി.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

പശ്ചിമ രാജസ്ഥാന്‍, കച്ച് മേഖലയില്‍ നിന്ന് കാലവര്‍ഷം പിന്‍വാങ്ങി; കേരളത്തില്‍ നാളെ മഴ ശക്തമാകും

മൈനാഗപ്പള്ളിയില്‍ സ്‌കൂട്ടര്‍ യാത്രക്കാരിയെ കാറിടിച്ച് കൊലപ്പെടുത്തിയ സംഭവം: ഒന്നാം പ്രതി അജ്മലിന്റെ ജാമ്യാപേക്ഷ തള്ളി

തിരുവനന്തപുരം കാക്കാമൂല ബണ്ട് റോഡില്‍ രണ്ടുവര്‍ഷത്തേക്ക് ഗതാഗത നിയന്ത്രണം

സ്വകാര്യ പ്രാക്ടീസ്: ആര്യനാട് സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടറെ സസ്‌പെന്‍ഡ് ചെയ്തു

ചന്ദ്രബാബു നായിഡു ജന്മനാ കള്ളനാണെന്ന് ജഗന്‍ മോഹന്‍ റെഡി; പ്രധാനമന്ത്രിക്ക് കത്തയച്ചു

അടുത്ത ലേഖനം
Show comments